വിവിധ തരം രുചികള്‍ മനസിലാക്കാന്‍ സഹായിക്കുന്നത് നാവിലെ രുചിമുകുളങ്ങളാണ്. നമ്മുടെ ശരീരത്തില്‍ നാവിന് മാത്രമല്ല ത്വക്കിനും രുചി തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. നാവില്‍ ചവര്‍പ്പ് രുചി തിരിച്ചറിയാന്‍ സാധിക്കുന്ന രുചിമുകളങ്ങള്‍ ത്വക്കിലും സ്ഥിതിചെയ്യുന്നുവെന്നാണ് പഠനം.
2024 ല്‍ നടന്ന പഠനമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ശരീരത്തിലേക്ക് വിഷമുള്ളതും ഹാനികരവുമായ പദാര്‍ഥങ്ങള്‍ കടക്കാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജപ്പാനിലെ ഒക്കയാമ യൂണിവേഴ്സിറ്റി ഓഫ് സയന്‍സിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇതിലെ കണ്ടെത്തലുകള്‍ എഫ്എഎസ്ഇബി ബയോഅഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാവില്‍ ചവര്‍പ്പ് രുചിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളാണ് ടൈപ്പ്-2 ടേസ്റ്റ് റിസപ്റ്റേഴ്സ് ( TAS2Rs). നാവില്‍ മാത്രമല്ല ഈ കോശങ്ങള്‍ നമ്മുടെ ത്വക്കിലുമുണ്ടെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ത്വക്കിന് പുറമെ കുടല്‍, ആമാശയം, ശ്വാസനാളം എന്നിവയിലും ഈ കോശങ്ങളുടെ സാന്നിധ്യമുണ്ട്.
2015-ല്‍ തന്നെ ത്വക്കില്‍ ഈ രുചിമുകുളങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. പഠനത്തിനായി ഗവേഷകര്‍ മനുഷ്യചര്‍മം പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്തു. തുടര്‍ന്ന് ചവര്‍പ്പ് രുചിയുള്ള രാസവസ്തുക്കളെ ലാബില്‍ വളര്‍ത്തിയെടുത്ത ചര്‍മത്തിലേക്ക് പ്രയോഗിച്ചു.
ഫിനൈല്‍ തയോ കാര്‍ബാമൈഡ് (പി.ടി.സി) എന്ന രാസവസ്തുവാണ് ഇതിനായി ഉപയോഗിച്ചത്. ത്വക്കിലെ രുചിമുകുളങ്ങള്‍ പി.ടി.സിയെ തിരിച്ചറിയുകയും ഇതിനെ പുറന്തള്ളാന്‍ ശരീരത്തെ സഹായിക്കുന്ന സംയുക്തങ്ങളെ ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ചവര്‍പ്പ് രുചിയുള്ള പദാര്‍ഥങ്ങളെ പ്രതിരോധിക്കാന്‍ സ്വാഭാവികമായി ശരീരം തയ്യാറാകുന്നുവെന്നാണ് ഇതിലൂടെ മനസിലാക്കുന്നത്. ഇത്തരം രുചിയുള്ള പദാര്‍ഥങ്ങള്‍ ശരീരത്തിന് ഹാനികരമാണെന്ന രീതിയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
വിഷ പദാര്‍ഥങ്ങളില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ ചര്‍മ്മത്തിനെ സഹായിക്കുകയാണ് ഇവ ചെയ്യുന്നത്. ചര്‍മ്മത്തിലെ ടൈപ്പ്-2 ടേസ്റ്റ് റിസപ്റ്റേഴ്സിനെ ഉദ്ദീപിപ്പിക്കുന്ന നിരുപദ്രവകരമായ മരുന്നുകള്‍ ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ നിന്ന് വിഷപദാര്‍ഥങ്ങള്‍ പുറന്തള്ളാന്‍ സഹായിച്ചേക്കുമെന്നും പഠനം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്