ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസേജിംഗ് ആപ്പാണ് വാട്ട്‌സ്ആപ്പ്. ലോകമെമ്പാടുമായി 2 ബില്യണിലധികം ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പ് ആശയവിനിമയം, ബിസിനസ്സ്, സാമൂഹിക ഇടപെടലുകൾ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ്.
സ്വകാര്യതാ ആശങ്കകൾ മുതൽ AI- അധിഷ്ഠിത നവീകരണങ്ങൾ വരെയുള്ള കാരണങ്ങളാൽ ടെക് ലോകത്ത് വാട്ട്‌സ്ആപ്പ് കൂടുതൽ കൂടുതൽ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, നിങ്ങളുടെ സ്വകാര്യ ചാറ്റുകളും ഡാറ്റയും അനധികൃത ആക്‌സസ്സിൽ നിന്ന് സംരക്ഷിക്കേണ്ടത് നിർണായകമാണ്. നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ വാട്ട്‌സ്ആപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതിനാൽ സ്വകാര്യതാ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. വാട്ട്‌സ്ആപ്പ് സംഭാഷണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന വഴികൾ നോക്കാം.
എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ്
വാട്‌സ്‌ആപ്പിലെ എല്ലാ വ്യക്തിഗത സന്ദേശങ്ങളും സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഒന്നാണ് എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് സവിശേഷത. ഇതുപയോഗിച്ച് ചാറ്റ് ബാക്കപ്പുകള്‍ ഉപയോക്താവിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എങ്ങനെ ക്രമീകരിക്കാം?
ഡിസപ്പിയറിങ് മെസേജുകള്‍
ചാറ്റുകളിലെ സന്ദേശങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണ് ഡിസപ്പിയറിങ് മെസേജുകള്‍.b24 മണിക്കൂർ, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ സമയപരിധി നിശ്ചയിക്കാം.
ചാറ്റുകളില്‍ സന്ദേശങ്ങള്‍ കുന്നുകൂടുന്നത് ഒഴിവാക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാന നേട്ടം. സമയപരിധി അവസാനിക്കുന്നതോടെ സന്ദേശങ്ങള്‍ സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.
ചാറ്റ് ലോക്ക്
ആൻഡ്രോയിഡ്, ഐഫോണ്‍ യൂസർമാർക്ക്, പാസ്വേർഡ് ഉപയോഗിച്ച് ചാറ്റുകള്‍ സ്വകാര്യമായി സംരക്ഷിക്കാം. ഇതിനെ ചാറ്റ് ലോക്കെന്നു പറയുന്നു. ഗ്രൂപ്പ് ചാറ്റുകള്‍ക്കും ഇത്തരത്തില്‍ സൗകര്യമുണ്ട്. ഒരിക്കല്‍ ചാറ്റുകള്‍ ലോക്ക് ചെയ്താല്‍, ഈ ചാറ്റുകള്‍ പ്രത്യേകം ലോക്ക് ചെയ്ത ഫോള്‍ഡറിലേക്ക് മാറ്റും. മറ്റ് ചാറ്റുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്.
ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നാലെ ആ അക്കൗണ്ടിനെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ നമുക്ക് ലഭിക്കും. പക്ഷേ കോണ്ടാക്ടുകള്‍ ഹിഡനായിട്ടാണ് ഉണ്ടാവുക. നോട്ടിഫിക്കേഷനില്‍ പുതിയ മെസേജ് വന്നിരിക്കുന്നുവെന്ന് കാണിക്കും.
യൂസർമാർ ചാറ്റ് ലോക്കിലെ സേവ് മീഡിയ എന്നുള്ള ഓപ്ഷൻ ഫോണ്‍ ഗ്യാലറി ആക്കി മാറ്റാനും മറക്കരുത്. ഗ്രൂപ്പ് ചാറ്റുകളും, മ്യൂട്ടായിട്ടുള്ള ചാറ്റുകളും നമുക്ക് ലോക്ക് ചെയ്യാൻ സാധിക്കും.
ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ
അധിക സുരക്ഷയ്ക്കായി ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ സജ്ജമാക്കാം. ആറക്ക പിൻ നല്‍കി രജിസ്റ്റർ ചെയ്യാം. ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താലും, വാട്ട്സ്‌ആപ്പ് അക്കൗണ്ട് സുരക്ഷിതമായിരിക്കും.
പ്രൈവസി കണ്‍ട്രോള്‍ : വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ്, അവസാനം കണ്ടത്, രസീതുകള്‍, പ്രൊഫൈല്‍ ചിത്രം എന്നിവ ആർക്കൊക്കെ കാണാനാകുമെന്ന് നിയന്ത്രിക്കാൻ കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്