മൈക്രോസോഫ്റ്റ് തങ്ങളുടെ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് അടച്ചുപൂട്ടുകയാണെന്ന് റിപ്പോർട്ട്. 22 വർഷത്തെ സേവനമാണ് സ്കൈപ്പ് അവസാനിപ്പിക്കുന്നത്. മെയ് മുതൽ സ്കൈപ്പ് ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നിരുന്നാലും, ഇതുസംബന്ധിച്ച് ഉപയോക്താക്കൾക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. 2003 ലാണ് സ്കൈപ്പ് ആരംഭിച്ചത്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍.
വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ സ്കൈപ്പ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.bവിവിധ ഡെസ്‌ക്‌ടോപ്പ്, മൊബൈൽ പതിപ്പുകളിൽ സ്കൈപ്പ് ലഭ്യമാണ്.
2011 ൽ അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിന് സ്കൈപ്പ് ഏറ്റെടുത്തതിനുശേഷം പ്ലാറ്റ്‌ഫോം ഗണ്യമായി വളർന്നു. വിൻഡോസ് ലൈവ് മെസഞ്ചറിന് പകരമായിട്ടാണ് ഈ ഏറ്റെടുക്കൽ ഉദ്ദേശിച്ചത്.2025 മെയ് മാസത്തോടെ സ്കൈപ്പ് പ്രവർത്തനരഹിതമാകുമെന്ന് ഒരു പുതിയ റിപ്പോർട്ട് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്