എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി എയർടെൽ കരാർ ഒപ്പിട്ടു. സ്‌പേസ് എക്‌സുമായി രാജ്യത്ത് ഒപ്പുവച്ച ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം.
എയർടെൽ വഴി ബിസിനസ് ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കാനും ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി സുഗമമാക്കാനും എയർടെല്ലിന് കഴിയും. ലോകോത്തര ഹൈ സ്പീഡ് ബ്രോഡ്‌ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമമെന്ന് എയർടെല്ലിന്റെ മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
കഴിഞ്ഞ വർഷം, സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയിട്ടിരുന്നതായി സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി, മസ്‌ക് യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടു.
സ്റ്റാർലിങ്ക് ഇതിനകം 56 ലധികം രാജ്യങ്ങൾക്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ആക്‌സസ് കവറേജ് നൽകുന്നു. സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ്, വീഡിയോ കോളുകൾ എന്നിവയെ പിന്തുണയ്ക്കാൻ കഴിവുള്ള ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് നൽകുന്നതിന് ലോ എർത്ത് ഓർബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ സമൂഹമാണ് സ്റ്റാർലിങ്ക്.
വിശാലമായ കവറേജ് ഏരിയ ഉറപ്പാക്കാനും ഇന്റര്‍നെറ്റ് കണക്ഷനുകളിലെ കാലതാമസം കുറയ്ക്കാനും ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വേഗതയും കുറഞ്ഞ ലേറ്റന്‍സി ഇന്റര്‍നെറ്റ് സേവനവും നല്‍കാനും സ്റ്റാര്‍ലിങ്കിനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്