6G പോലുള്ള അടുത്ത തലമുറ വയർലെസ് നെറ്റ്‌വർക്കുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന കൃത്രിമബുദ്ധി മോഡലുകൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവി നെറ്റ്‌വർക്കുകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ എഐ സാധ്യമാക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ ഉയർന്ന ഫ്രീക്വൻസി മില്ലിമീറ്റർ-വേവ് (mmWave) ബാൻഡുകൾ ഉപയോഗിക്കുന്ന വയർലെസ് നെറ്റ്‌വർക്കുകളിൽ സിഗ്നൽ ഡാറ്റ എഐ വഴി ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ, കണക്റ്റിവിറ്റി പ്രശ്‍നങ്ങൾ ഗണ്യമായി കുറഞ്ഞുവെന്ന് ഗവേഷകർ കണ്ടെത്തി.
കൂടാതെ എഐ സിസ്റ്റം നഗരപ്രദേശങ്ങളിലെ അടക്കം വ്യത്യസ്ത സാഹചര്യങ്ങളിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തിയെന്നും പഠനം പറയുന്നു. ട്രാൻസാക്ഷൻസ് ഓൺ വയർലെസ് കമ്മ്യൂണിക്കേഷൻസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് എഐ സംവിധാനത്തെ കുറിച്ച് വിശദീകരിക്കുന്നത്.
"അടുത്ത തലമുറ വയർലെസ് നെറ്റ്‌വർക്കുകളിൽ വര്‍ധിക്കുന്ന ഡാറ്റാ ഡിമാന്‍ഡ് പരിഹരിക്കുന്നതിന്, മില്ലിമീറ്റർ-വേവ് ബാൻഡുകളിലെ സമൃദ്ധമായ ഫ്രീക്വൻസി റിസോഴ്‌സ് പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്"- പഠനത്തിന്‍റെ മുഖ്യ ഗവേഷകനും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ടെലികമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ പ്രൊഫസറുമായ ബ്യുങ്‌ജു ലീ പറഞ്ഞു.
തങ്ങളുടെ പുതിയ രീതി കൃത്യമായ ബീംഫോർമിംഗ് ഉറപ്പാക്കുന്നുവെന്നും, ഇത് ഉപയോക്താക്കൾ യാത്രയിലായിരിക്കുമ്പോള്‍ പോലും സിഗ്നലുകളെ ഉപകരണങ്ങളുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കാൻ അനുവദിക്കുന്നുവെന്നും ലീ പറഞ്ഞു.
ട്രാൻസ്‌ഫോർമർ-അസിസ്റ്റഡ് പാരാമെട്രിക് സിഎസ്ഐ ഫീഡ്‌ബാക്ക് എന്ന് വിളിക്കപ്പെടുന്ന എഐ സിസ്റ്റത്തിന്, ബേസ് സ്റ്റേഷനും ഉപയോക്താവും തമ്മിലുള്ള കണക്ഷൻ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വയർലെസ് നെറ്റ്‌വർക്കിൽ തത്സമയ ക്രമീകരണങ്ങൾ നടത്താൻ സാധിച്ചു. ഉപഭോക്താവ് വേഗത്തിൽ വേഗത്തിൽ നീങ്ങുന്നുണ്ടെങ്കിൽ പോലും ഇത് സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്