ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാത്തവർ വിരളമായിരിക്കുമല്ലേ.. ഒരിക്കൽ വിവർത്തനം ചെയ്ത് കിട്ടിയ കുറിപ്പ് അപൂർണമാണെങ്കിൽ തർജമ മെച്ചപ്പെടുത്താൻ വല്ല വഴിയുമുണ്ടോ? എന്നാൽ ...ഉണ്ട് ..
ഗൂഗിൾ ട്രാൻസ്ലേറ്റിൽ ഇനി അതിന് കഴിയും. ഗൂഗ്ൾ ട്രാൻസ്ലേറ്റ് ആപ്പിൽ പുതിയ എ.ഐ അധിഷ്ഠിത ഫോളോ അപ് ‘ക്വസ്റ്റ്യൻ ഫീച്ചർ’ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. തർജമ ചെയ്ത വിഷയത്തിൽ തുടർന്നും മാറ്റങ്ങൾ ആവശ്യപ്പെടുത്താനും തർജമ മെച്ചപ്പെടുത്താനും ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാവും.
ഉച്ചാരണം മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് ഒരു ശബ്ദ ഐക്കൺ വഴി വിവർത്തനം ചെയ്ത വാചകം കേൾക്കാനാകും. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് തർജമ ചെയ്താൽ അതുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾ ചോദിക്കാൻ പ്രത്യേകം ബട്ടൻ നൽകിയിട്ടുണ്ടാവും.
നിലവിൽ ഈ ഫീച്ചർ ഗൂഗ്ൾ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. ഗൂഗ്ൾ ട്രാൻസ്ലേറ്റ് ആപ്പിന്റെ 9.3.78.731229477.7 പതിപ്പിലാണ് ഈ സവിശേഷത ഉൾപ്പെടുത്തിയിരിക്കുന്നത്. ജനറേറ്റിവ് എ.ഐ ഉൾപ്പെടുത്തുന്നതോടെ യന്ത്ര തർജമ കൂടുതൽ കൃത്യതയുള്ളതാകും. ഇന്ത്യൻ ഭാഷകളിൽ ഈ ഫീച്ചർ ലഭിക്കുമോ എന്ന് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്