ഇൻസ്റ്റഗ്രാം അതിന്റെ ഷോർട്ട്-ഫോം വീഡിയോ ഫീച്ചറായ റീല്‍സിനായി പ്രത്യേക ആപ്പ് ആരംഭിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.
ടിക്‌ടോക്കിന് സമാനമായി റീല്‍ വിഡിയോകള്‍ മാത്രം കാണാവുന്ന തരത്തിലുള്ള ആപ്പ് അവതരിപ്പിക്കാനാണ് ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്ബനിയായ മെറ്റയുടെ പദ്ധതി.
ഇൻസ്റ്റഗ്രാമിന്റെ റീല്‍ വിഭാഗം മേധാവി ആദം മൊസേരി ഈയാഴ്ച ഇതേക്കുറിച്ച് ജീവനക്കാരുമായി ചർച്ച നടത്തിയതായി ചില സ്രോതസുകളെ ഉദ്ധരിച്ച് 'ദി ഇൻഫർമേഷൻ' റിപ്പോർട്ട് ചെയ്തു.
ചൈനീസ് കമ്ബനിയായ ടിക്‌ടോക് അമേരിക്കയില്‍ അഭിമുഖീകരിക്കുന്ന അനിശ്ചിതത്വം മുതലെടുക്കാനാണ് മെറ്റയുടെ നീക്കം. ഇന്ത്യയില്‍ നേരത്തെ തന്നെ ടിക്‌ടോക് നിരോധിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്