ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് അടുത്ത ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഗ്രൂപ്പ് ചാറ്റുകൾക്കായി AI-യിൽ പ്രവർത്തിക്കുന്ന ഒരു പുതിയ പ്രൊഫൈൽ പിക്ചർ ജനറേറ്റർ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ് തയ്യാറെടുക്കുന്നതായി ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
നിലവിൽ പരിമിതമായ എണ്ണം ബീറ്റ ഉപയോക്താക്കളിൽ ഈ ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ബീറ്റ ടെസ്റ്റിംഗിനായി തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളിലേക്ക് ഈ ഫീച്ചർ പുറത്തിറക്കിത്തുടങ്ങി.
അതേസമയം ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോം ഗ്രൂപ്പ് ഐക്കണുകളിൽ മാത്രമായി ഈ സവിശേഷതയുടെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനർത്ഥം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ അക്കൗണ്ടുകൾക്കായി എഐ ജനറേറ്റഡ് പ്രൊഫൈൽ ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല എന്നാണ്.
ഉപയോക്താക്കൾക്ക് ഒരു പ്രോംപ്റ്റിലൂടെ അവർ ആഗ്രഹിക്കുന്ന ചിത്രം വിവരിക്കാൻ കഴിയും. തുടർന്ന് എഐ ഗ്രൂപ്പ് പ്രൊഫൈൽ ചിത്രത്തിനായി അവരുടെ മുൻഗണനകൾ, വ്യക്തിത്വം അല്ലെങ്കിൽ മാനസികാവസ്ഥ എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു പ്രത്യേക ചിത്രം സൃഷ്‍ടിക്കും. ഫ്യൂച്ചറിസ്റ്റിക് ടെക് അല്ലെങ്കിൽ ഫാന്‍റസി പോലുള്ള തീം അടിസ്ഥാനമാക്കിയുള്ള ഇമേജ് ജനറേഷൻ ഓപ്ഷനുകളും ഈ സവിശേഷത വാഗ്ദാനം ചെയ്തേക്കാം.
ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാമിൽ ചേരാത്ത ഉപയോക്താക്കൾക്കുപോലും, ആൻഡ്രോയ്‌ഡിലെ ആപ്പിന്‍റെ സ്റ്റേബിൾ പതിപ്പിൽ ഈ സവിശേഷത ദൃശ്യമാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കമ്പനി ഉടൻ തന്നെ ഈ സവിശേഷത വിപുലമായ തോതിൽ പുറത്തിറക്കാൻ സാധ്യത ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഐഒഎസ് പതിപ്പിൽ ഈ സവിശേഷതയുടെ ലഭ്യതയെക്കുറിച്ച് സ്ഥിരീകരണമൊന്നുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്