വാമനപുരത്തെ ഒരു വയസ്സുകാരിയുടെ കൊലപാതകം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

MARCH 13, 2026, 3:08 AM

തിരുവനന്തപുരം: വാമനപുരത്തെ ഒരു വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ അമ്മ അശ്വതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ക‍ഴിഞ്ഞ ദിവസം അശ്വതി കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ടോടെ റിമാൻഡ് ചെയ്യും. 

ക‍ഴിഞ്ഞ ദിവസം അശ്വതി–സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെ അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിലെ പായയിൽ ദുരൂ​ഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുൻപേതന്നെ കുട്ടി മരിച്ചിരുന്നു. 

കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടതിനെത്തുടർന്ന് സ്വഭാവിക മരണമല്ലെന്ന് പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിക്കുന്നത്.അതേസമയം, അശ്വതിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായി പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam