ഇനി ഡ്രൈവർ വേണ്ട; 'റോബോടാക്സി' ഓഗസ്റ്റില്‍ ലോഞ്ച് ചെയ്യാന്‍ ടെസ്‌ല

APRIL 6, 2024, 7:21 PM

ടെസ്‌ല കമ്പനിയുടെ ആദ്യ റോബോടാക്‌സി ഓഗസ്റ്റ് 8-ന് പുറത്തിറക്കും. ടെസ്‌ല സിഇഒ എലോൺ മസ്‌ക് ആണ് ഇത് എക്‌സിലൂടെ പ്രഖ്യാപിച്ചിരുന്നത്. ഡ്രൈവറുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ടാക്സികളാണ്.

കമ്പനിയുടെ സുപ്രധാനമായ ഉത്പന്നങ്ങളിലൊന്നായിരിക്കും സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളെന്ന് വർഷങ്ങള്‍ക്ക് മുന്‍പ് തന്നെ മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

2019 ഏപ്രിലിൽ, റോബോടാക്‌സി 2020-ൽ പ്രവർത്തനം ആരംഭിക്കുമെന്ന് ടെസ്‌ല വാഗ്ദാനം ചെയ്തിരുന്നു. വാഹനത്തിൻ്റെ ആയുസ്സ് ഏകദേശം 11 വർഷമായിരിക്കും. ഏകദേശം 16 ലക്ഷം കിലോമീറ്റർ ഓടിക്കാൻ കഴിയുമെന്നും ടെസ്‌ല അവകാശപ്പെടുന്നു.

vachakam
vachakam
vachakam

നിലവില്‍ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് (എഫ്എസ്‌ഡി) ശേഷിയുള്ള കാറാണ് ടെസ്‍‌ല മോഡല്‍ 3. കാറിന്റെ യഥാർത്ഥ വിലയേക്കാള്‍ 12,000 അമേരിക്കന്‍ ഡോളർ അധികമായി നല്‍കിയാല്‍ എഫ്‌എസ്‌ഡി സവിശേഷത ലഭ്യമാകും. പ്രതിമാസം 199 അമേരിക്കന്‍ ഡോളർ നല്‍കി സബ്‌സ്ക്രിപ്ഷനിലൂടെയും സവിശേഷത ഉപയോഗിക്കാനുള്ള ഓപ്ഷനുണ്ട്.

നിലവിലുള്ള ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ഒരു ഡ്രൈവറുടെ മേൽനോട്ടം ആവശ്യമാണെന്ന് ടെസ്‌ല നൽകിയ വിവരണത്തിൽ പറയുന്നു. മുഴുവൻ എഫ്എസ്ഡി സ്പെസിഫിക്കേഷൻ കൈവരിക്കാൻ വാഹനത്തിന് കഴിഞ്ഞിട്ടില്ലെന്ന് വിവരണത്തിൽ നിന്ന് വ്യക്തമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam