മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി തര്‍ക്കം; പരസ്പരം കത്തികൊണ്ട് കുത്തി അമ്മയും മകളും, മകൾക്ക് ദാരുണാന്ത്യം 

MAY 2, 2024, 11:01 AM

ബംഗളൂരു: പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി തർക്കം. അമ്മ മകളെ കൊലപ്പെടുത്തി. തർക്കത്തെ തുടർന്ന് പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് സംഭവം ഉണ്ടായത്. ബിരുദ വിദ്യാർഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. 60കാരിയായ അമ്മ പത്മജ പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി പത്മജ മകളെ ശകാരിച്ചത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. രൂക്ഷമായ വാക്കുതർക്കം കത്തിയെടുത്തുള്ള ഭീഷണിയിലെത്തി. പത്മജക്ക് നാലു തവണ കുത്തേറ്റു എന്നാണ് പുറത്തു വരുന്ന വിവരം. സാഹിത്യക്ക് കഴുത്തിലും വയറിലുമായാണ് കുത്തേറ്റത്. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam