'കങ്കുവ'യെ കുറിച്ച് ജ്യോതിക പറഞ്ഞത്

MAY 2, 2024, 11:16 AM

സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ' സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്.  സിനിമയെ കുറിച്ച് നടിയും സൂര്യയുടെ ജീവിത പങ്കാളിയുമായ ജ്യോതിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'കങ്കുവയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. സിനിമ ഒരു വലിയ കാര്യത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന് എനിക്ക് തോന്നുന്നു, വളരെ മികച്ചതായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂര്യ ഒരു അസാമാന്യ മനുഷ്യനും ഹീറോയുമാണ്.

അദ്ദേഹം അദ്ദേഹത്തിന്റെ 200 ശതമാനം സിനിമയ്ക്ക് വേണ്ടി നൽകിയിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ ഈ ക്വാളിറ്റി കൊണ്ടാകാം.

vachakam
vachakam
vachakam

അദ്ദേഹം കുട്ടികൾക്ക് വേണ്ടിയാണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും കരിയറിന് വേണ്ടിയാണെങ്കിലും 200 ശതമാനവും നൽകിയാണ് നിന്നിട്ടുള്ളത്', ജ്യോതിക പറഞ്ഞു.

അതേസമയം, അവസാനമായി ഇറങ്ങിയ പോസ്റ്ററിൽ സൂര്യയെ രണ്ട് കാലഘട്ടങ്ങളിലുള്ള കഥാപാത്രങ്ങളായാണ് കാണിക്കുന്നത്. വൻ സ്വീകാര്യതയാണ് സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾക്കെല്ലാം ലഭിക്കന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള ഈ സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam