ഭൂമിയിലേത് പോലെ വ്യാഴത്തിലും മിന്നലുണ്ടാകുന്നു

MAY 25, 2023, 7:24 AM

വലിപ്പത്തിൽ മാത്രമല്ല, നമ്മുടെ ചെറിയ ഭൂമിയിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ഗ്രഹമാണ് വ്യാഴം. നാസയുടെ ജൂനോ ദൗത്യം മുതൽ വ്യാഴത്തെക്കുറിച്ച് പഠിച്ച പലതും ഒരു കാര്യം സ്ഥിരീകരിക്കുന്നു.

ഭൂമിക്ക് സമാനമായ മിന്നൽ വ്യാഴത്തിലും സംഭവിക്കുന്നു. വ്യാഴത്തിൽ മിന്നൽ എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് വിശദമായ ഉത്തരം നൽകുന്ന ഒരു പഠനം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ചെക്ക് അക്കാദമി ഓഫ് സയന്‍സസിലെ പ്ലാനറ്ററി ശാസ്ത്രജ്ഞന്‍ ഇവാന കോള്‍മസോവയുടെ നേതൃത്വത്തിലുള്ള സംഘം നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ചില സുപ്രധാന കണ്ടെത്തലുകളുള്ളത്.

vachakam
vachakam
vachakam

വ്യാഴത്തെ പൊതിഞ്ഞുനില്‍ക്കുന്ന ബ്രൗണ്‍ നിറത്തിലുള്ള അമോണിയ മേഘങ്ങളിലും ഭൂമിയിലെ മേഘങ്ങളുടേതിന് സമാനമായി വെള്ളം തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് ഉപഗ്രഹങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഠനസംഘം വ്യക്തമാക്കി.

മേഘത്തിനുള്ളിലെ മഞ്ഞുപാളികളും ജലകണങ്ങളും കൂട്ടിയിടിച്ച് ചാര്‍ജ് ചെയ്യപ്പെടുകയും ഒരു ധ്രുവത്തില്‍ ചാര്‍ജുള്ള കണങ്ങളുടെ പാളികള്‍ രൂപപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത്തരത്തില്‍ മേഘങ്ങളില്‍ ഒരു വൈദ്യുത മണ്ഡലം സ്ഥാപിക്കപ്പെടുന്നു. ഈ വൈദ്യുത മണ്ഡലമാണ് മിന്നലിന് കാരണമാകുന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam