ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വാവെയ് തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മേറ്റ് 70 സീരീസ് പുറത്തിറക്കി.
മേറ്റ് 60 സീരീസ് ലോഞ്ച് ചെയ്ത് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മേറ്റ് 70 വരുന്നത്. അമേരിക്കൻ സാങ്കേതിക വിദ്യകൾ പൂർണമായും ഉപേക്ഷിച്ചാണ് കമ്പനി ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്.
ഹാര്‍മണിഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണിലൂടെ പ്രീമിയം സ്‌മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവരിക കൂടിയാണ് വാവെയ്.
ആന്‍ഡ്രോയ്‌ഡ് സാങ്കേതികവിദ്യയില്‍ നിന്ന് ഇതോടെ വാവെയ് വഴിമാറി നടക്കും. വാവെയുടെ തന്നെ Kirin 9100 ചിപ്‌സെറ്റിലാണ് വാവെയ് മേറ്റ് 70 നിര്‍മിച്ചിരിക്കുന്നത്.
മേറ്റ് 70, മേറ്റ് 70 പ്രോ എന്നിവയ്ക്ക് 5,500 എംഎഎച്ച് ബാറ്ററിയും, മേറ്റ് 70+, മേറ്റ് 70 ആര്‍എസ് എന്നിവയ്ക്ക് 5,700 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. 5ജി സാങ്കേതികവിദ്യ വരെ ഫോണുകള്‍ സ്വീകരിക്കും. മികച്ച ക്യാമറ ഫീച്ചറുകളും ഫോണുകള്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
കമ്പനിയുടെ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും നവീനമായ ഫ്ലാഗ്‌ഷിപ്പ് ആണ് വാവെയ് മേറ്റ് 70 സിരീസ്. വാവെയ് മേറ്റ് 70, മേറ്റ് 70 പ്രോ, മേറ്റ് 70 പ്രോ+, മേറ്റ് 70 ആര്‍എസ് എന്നീ മോഡലുകളാണ് വാവെയ് 70 സിരീസിലുള്ളത്. ചൈനയില്‍ 5,499 യുവാനിലാണ് (64,100 രൂപ) മേറ്റ് 70ന്‍റെ (12 ജിബി റാം + 256 ജിബി സ്റ്റോറേജ്) വില ആരംഭിക്കുന്നത്.
ചൈനയില്‍ 5,999 യുവാന്‍ വിലയുള്ള ഐഫോണ്‍ 16ന്‍റെ ബേസ് മോഡലിനേക്കാള്‍ കുറഞ്ഞ വിലയിലാണ് വാവെയ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും കരുത്തുറ്റ മേറ്റ് ഫോണാണ് ഇതെന്ന് വാവെയ് അവകാശപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്