ഗൂഗിൾ ഡോക്‌സും ഇനി എഐ ടച്ച് ! പുതിയ ഇമേജ് ജനറേഷൻ ഫീച്ചര്‍ അവതരിപ്പിച്ചു 

NOVEMBER 19, 2024, 8:19 PM

ജെമിനി എഐയുടെ കരുത്തിൽ പുതിയ ഇമേജ് ജനറേഷൻ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിൾ ഡോക്സിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചർ വരുന്നത്. 

ഈയിടെയായി, ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയാത്മകമായ ഓപ്ഷനുകൾ നൽകുന്ന ഫീച്ചറുകൾ ഗൂഗിൾ ഡോക്‌സിൽ അവതരിപ്പിക്കുന്നുണ്ട്.  ഗൂഗിൾ ഡോക്സിലെ ഫുൾ ബ്ലീഡ് കവർ ചിത്രങ്ങളും ഗൂഗിൾ സ്ലൈഡിലെ എഐ ജനറേറ്റഡ് ഇമേജുകളും അടുത്തിടെ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ക്രിയാത്മകമായ ഓപ്ഷനുകൾ നൽകുന്ന ഫീച്ച‍ർ ഗൂഗിൾ ഡോക്സിൽ എത്തിയിരിക്കുന്നത്. 

മുൻപുണ്ടായിരുന്നതിനെക്കാളും ഡീറ്റൈ‌ലായി ഇപ്പോൾ നിങ്ങൾക്ക് ആളുകളുടെയും ലാൻഡ്‌സ്‌കേപ്പുകളുടെയും മറ്റും ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്‌ടിക്കാനാകുമെന്നാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.

vachakam
vachakam
vachakam

ഗൂഗിളിൻ്റെ ഏറ്റവും പുതിയ ഇമേജൻ 3 മോഡൽ ഉപയോഗിച്ച് ഗൂഗിൾ ഡോക്‌സിൽ നേരിട്ട് ഉയർന്ന നിലവാരമുള്ള ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്ടിക്കാനുള്ള കഴിവ് ജെമിനി വാഗ്ദാനം ചെയ്യുന്നു. ഈ ടെക്സ്റ്റ്-ടു-ഇമേജ് എഐ  മോഡൽ വിശദമായ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ സഹായിക്കുമെന്നും സൂചനയുണ്ട്. 

ജെമിനി ബിസിനസ്സ്, ജെമിനി എന്‍റര്‍പ്രൈസ്, ജെമിന് എജ്യൂക്കേഷൻ പ്രീമിയം, ഗൂഗിൾ വൺ എഐ തുടങ്ങിയ ആഡ്-ഓണുകളുള്ള ഗൂഗിൾ വർക്ക്‌പ്ലേസില്‍ ഉപഭോക്താക്കൾക്ക് ഇമേജ് ജനറേഷൻ ഫീച്ചർ ലഭ്യമാണ്. ഈ ഫീച്ച‍ർ പുറത്തിറങ്ങിയെങ്കിലും ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകാൻ 15 ദിവസത്തിലധികമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam