ഫ്‌ളോറിഡ/ന്യൂഡെല്‍ഹി: സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്‌ളോറിഡയിലെ കേപ് കനാവറലില്‍ നിന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) ജിസാറ്റ് -20 കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നു. ഏകദേശം 4,700 കിലോഗ്രാം ഭാരമുള്ള ഇന്ത്യന്‍ ഉപഗ്രഹം, ഇന്ത്യയുടെ ആശയവിനിമയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 14 വര്‍ഷത്തെ ദൗത്യ ആയുസ്സുള്ള കെഎ-ബാന്‍ഡ് ഹൈ-ത്രൂപുട്ട് കമ്മ്യൂണിക്കേഷന്‍സ് പേലോഡാണ് ഇതിലുള്ളത്.
ഉപഗ്രഹം പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞാല്‍ വിദൂര പ്രദേശങ്ങളിലേക്കുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഇന്‍-ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളും ഉള്‍പ്പെടെ രാജ്യത്തുടനീളം സുപ്രധാന സേവനങ്ങള്‍ ലഭിക്കും.
എട്ട് നാരോ സ്‌പോട്ട് ബീമുകളും 24 വൈഡ് സ്‌പോട്ട് ബീമുകളും ഉള്‍പ്പെടെ 32 യൂസര്‍ ബീമുകളാണ് ഉപഗ്രഹത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഹബ് സ്റ്റേഷനുകള്‍ ഇതിനെ പിന്തുണയ്ക്കും.
ജിസാറ്റ്-എന്‍2 എന്നും അറിയപ്പെടുന്ന ഈ ഉപഗ്രഹം ഐഎസ്ആര്‍ഒയുടെ സ്വന്തം റോക്കറ്റുകള്‍ക്ക് വഹിക്കാന്‍ കഴിയാത്തത്ര ഭാരമുള്ളതാണ്. അതിനാലാണ് സ്‌പേസ് എക്‌സ് റോക്കറ്റ് ഉപയോഗിച്ചത്.
ഭാരമേറിയ ഉപഗ്രഹങ്ങള്‍ക്കായി യൂറോപ്യന്‍ വിക്ഷേപണ സേവനങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഈ വിക്ഷേപണം ഇസ്രോയും സ്പേസ് എക്സും തമ്മിലുള്ള ആദ്യത്തെ വാണിജ്യ സഹകരണമാണ്.
ഇസ്രോയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എല്‍വിഎം-3, 4000 കിലോഗ്രാം വരെ ഭാരമുള്ള ബഹിരാകാശ പേടകത്തെ വിക്ഷേപിക്കാന്‍ പ്രാപ്തമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്