ഐഫോൺ ഇനി മുതൽ നിങ്ങളുടെ ശബ്ദത്തിൽ സംസാരിക്കും

MAY 24, 2023, 8:47 AM

വെറും 15 മിനിറ്റിനുള്ളിൽ ഉപയോക്താവിന്റെ  ശബ്ദം ക്ലോൺ ചെയ്യുന്ന  പുതിയ ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ. പുതിയ പേഴ്സണൽ വോയ്സ് ഫീച്ചർ ഈ വർഷാവസാനം iOS, iPad OS, Mac ഡിവൈസുകളിൽ ലഭ്യമായി തുടങ്ങും എന്നും ആപ്പിൾ പ്രഖ്യാപിച്ചു.ഉപയോക്താവിന്റേതിന് സമാനമായ ശബ്ദം സൃഷ്ടി ക്കാനുള്ള ഏറ്റവും സുരക്ഷിതവും  ലളിതവുമായ മാർഗ്ഗമാണിതെന്നാണ് ആപ്പിൾ ഈ ഫീച്ചറിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. 

സംസാരിക്കാനുള്ള കഴിവ് നഷ്‌ടപ്പെടാൻ സാധ്യതയുള്ള ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ ഫീച്ചർ എന്നും ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. ALS (അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ്) അല്ലെങ്കിൽ മറ്റ് അനുബന്ധ രോഗങ്ങൾ കണ്ടെത്തിയ ആളുകൾക്ക് ആയിരിക്കും ഈ ഫീച്ചർ കൂടുതൽ ഉപയോഗപ്രദമാകുക. 

പുതിയ പേഴ്സണൽ വോയ്സ് ഫീച്ചർ എങ്ങനെ പ്രവർത്തിക്കും?

vachakam
vachakam
vachakam

സ്വന്തം ശബ്‌ദവുമായി വളരെ സാമ്യമുള്ള ഒരു ശബ്‌ദം സൃഷ്‌ടിക്കാൻ ഈ ഫീച്ചർ  ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താവിന്റെ വിവരങ്ങൾ സ്വകാര്യവും സുരക്ഷിതവുമായിരിക്കും.ഉപയോക്താക്കൾക്ക് അവരുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഏകദേശം 15 മിനിറ്റ് നേരം ക്രമരഹിതമായ ടെക്‌സ്‌റ്റ് പ്രോംപ്റ്റുകളുടെ ഒരു പരമ്പര വായിച്ചുകൊണ്ട് അവരുടെ സ്വകാര്യ ശബ്‌ദത്തിന്റെ ക്ലോൺ സൃഷ്‌ടിക്കാനാകും.കൂടാതെ, പുതിയ ലൈവ് സ്പീച്ച് ഫീച്ചറുമായി പേഴ്സണൽ വോയ്സ് സംയോജിപ്പിക്കും.അതായത് ഒരു കോളിനിടയിൽ ഒരു ടെക്സ്റ്റ് പ്രോംപ്റ്റ് എഴുതി ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ശബ്ദത്തിൽ ഒരു സന്ദേശം പ്ലേ ചെയ്യാൻ കഴിയും.ഫോൺ, ഫേസ്‌ടൈം കോളുകൾ എന്നിവയിൽ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉപയോക്താക്കൾക്ക് മുൻകൂട്ടി ടൈപ്പ് ചെയ്ത് വെക്കാവുന്നതാണ്.പിന്നീട് ഇവ ഫോൺ തന്നെ ക്ലോൺ ശബ്ദത്തിൽ പറയുന്നതായിരിക്കും. 

ENGLISH SUMMARY: Apple has announced a new feature that will allow you to clone your voice in just 15 minutes

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam