ഹിപ്-ഡ്രോപ്പ് ടാക്കിൾ എൻഎഫ്എൽ നിരോധിച്ചതെന്തിന്?

MARCH 27, 2024, 6:53 PM

2024 സീസണിൽ ഹിപ് ഡ്രോപ്പ് ടാക്കിളുകൾ നിരോധിക്കുന്ന കാര്യമായ നിയമ മാറ്റം എൻഎഫ്എൽ  നടപ്പിലാക്കുന്നു. തിങ്കളാഴ്ച ഫ്ലോറിഡയിലെ ഒർലാൻഡോയിൽ നടന്ന വാർഷിക ലീഗ് മീറ്റിംഗിൽ, ലീഗിൻ്റെ മത്സര സമിതി ഏകകണ്ഠമായി മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തു.

ഹിപ് ഡ്രോപ്പ് ടാക്കിൾ വർഷങ്ങളായി ഒന്നിലധികം കളിക്കാർക്ക് ഗുരുതരമായ  പരിക്കുകൾക്ക് കാരണമായതിനാലാണ് നിരോധനം.

നിയമ മാറ്റത്തിലൂടെ  കളിക്കിടെ സംഭവിക്കുന്ന ഏതൊരു ഹിപ്-ഡ്രോപ്പ് ടാക്കിളിനും 15-യാർഡ് പെനാൽറ്റി, സാധ്യമായ പിഴകൾ, എന്നിവ ലഭിക്കും. 

vachakam
vachakam
vachakam

2023-ൽ സിൻസിനാറ്റി ബാൾട്ടിമോർ റേവൻസിൻ്റെ ടൈറ്റ് എൻഡ്, മാർക്ക് ആൻഡ്രൂസിന് പരിക്കേറ്റതും ഹിപ് ഡ്രോപ്പ് ടാക്കിളിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടുന്ന ഉദാഹരണമാണ്.

2022 മുതൽ എൻഎഫ്എൽ   പരിശോധിച്ച 20,000 ടാക്കിളുകളിൽ 105 എണ്ണം ഹിപ്-ഡ്രോപ്പ് ടാക്കിളുകളാണെന്ന് കണ്ടെത്തിയിരുന്നു. അതായത്  ശരാശരി ടാക്കിൾ നിരക്കിൻ്റെ 25 മടങ്ങ് പരിക്ക്  സാധ്യതയുള്ളതാണ് ഹിപ് ഡ്രോപ്പ് ടാക്കിളുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam