വിരമിക്കല്‍ പ്ലാന്‍ വെളിപ്പെടുത്തി മെസ്സി 

MARCH 27, 2024, 7:09 PM

റിയാദ്: തനിക്ക് സൗദി അറേബ്യയെ ഇഷ്ടമാണെന്നും ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ലോക ഫുട്ബോൾ താരം ലയണൽ മെസ്സി. സൗദിയിലെ പോഡ്‌കാസ്റ്റ് ചാനലായ ബിഗ് ടൈമിലെ അഭിമുഖ പരിപാടിയിലാണ് അർജൻ്റീനിയൻ താരം മനസ്സ് തുറന്നത്. 

സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി നിരവധി തവണ സൗദി സന്ദർശിച്ചിട്ടുണ്ട്. സംഭാഷണത്തിനിടെ സൗദി അറേബ്യയോടുള്ള ഇഷ്ടം മെസ്സി വെളിപ്പെടുത്തി.

ഞാൻ സൗദി അറേബ്യയില്‍ വരുമ്ബോഴെല്ലാം എനിക്ക് ലഭിക്കുന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു. നേരത്തെ സൗദി സന്ദർശിക്കാൻ അവസരം ലഭിച്ചു. വീണ്ടും സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. സൗദി അറേബ്യയില്‍ ഇൻറർ മിയാമിക്കൊപ്പം വന്ന് വീണ്ടും കളിക്കാനായി കാത്തിരിക്കുന്നു.

vachakam
vachakam
vachakam

ഈ സ്നേഹമെല്ലാം ആസ്വദിക്കുന്നത് തുടരും. ഞങ്ങള്‍ കളിക്കുന്ന കളികള്‍ നിങ്ങള്‍ ആസ്വദിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും ഇപ്പോഴും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാ ആളുകളോടും ഞാൻ എപ്പോഴും നന്ദിയുള്ളവനാണെന്നും മെസ്സി പറഞ്ഞു.

വിരമിക്കലിനെ കുറിച്ച് താൻ ആലോചിക്കുന്നില്ലെന്ന് സംഭാഷണത്തിനിടെ മെസ്സി പറഞ്ഞു. എനിക്ക് ഇനി പ്രകടനം നടത്താൻ കഴിയില്ലെന്നും എെൻറ ടീമിന് ഞാൻ ഇനി പ്രയോജനം നല്‍കുന്നില്ലെന്നും തോന്നുന്ന നിമിഷം എനിക്ക് ബോധ്യപ്പെടുന്ന നിമിഷം അവസാനിപ്പിക്കും. ഞാൻ ഒരു നല്ല സ്വയം വിമർശകനാണ്. ഞാൻ എപ്പോൾ നല്ലവനാണെന്നും, എപ്പോൾ നന്നായി കളിക്കുമെന്നും, എപ്പോൾ മോശമാണെന്നും എനിക്കറിയാം. എനിക്ക് സുഖം തോന്നുന്നിടത്തോളം ഞാൻ എപ്പോഴും മത്സരബുദ്ധിയോടെ തുടരാൻ ശ്രമിക്കും. കാരണം അതാണ് എനിക്കിഷ്ടം- മെസ്സി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam