ഐ.പി.എല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ വിട്ടുനിന്നതിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ഓപ്പണർ റിയാൻ റിക്കിൾടൺ.
ഇന്നലെ ഹാർദിക്കിന് പകരം ടോസ് ഇടാൻ സൂര്യകുമാർ യാദവ് എത്തിയതോടെയാണ് പാണ്ഡ്യ ലക്‌നൗവിനെതിരെ കളിക്കുന്നില്ലെന്നകാര്യം ആരാധകർ തിരിച്ചറിഞ്ഞത്. ഇതോടെ തുടർ തോൽവികളിൽ വലയുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്ടനെ പുറത്താക്കിയോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമായി. ടോസ് സമയത്ത് പാണ്ഡ്യക്ക് 'സുഖമില്ല' എന്നായിരുന്നു താൽക്കാലിക ക്യാപ്ടൻ സൂര്യകുമാർ യാദവ് പറഞ്ഞത്.
എന്നാൽ ഹാർദിക്കിന്റെ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം മത്സരശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരം റിയാൻ റിക്കിൾട്ടൺ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഹാർദിക്കിനെ വലയ്ക്കുന്നത് നടുവേദന ആണെന്ന് റിക്കിൾട്ടൺ വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഹാർദിക്കിന് നടുവേദന അനുഭവപ്പെടുന്ന കാര്യം ഞാൻ അറിഞ്ഞത്. പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. എങ്കിലും ഈ ആഴ്ച റായ്പൂരിൽ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിന് മുന്നോടിയായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നതെന്നും റിക്കിൾട്ടൺ പറഞ്ഞു.
ഹാർദിക് പാണ്ഡ്യ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
