ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ നിര്‍ദേശത്തിന് വഴങ്ങി വിരാട് കോലി. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ വിരാട് കോലി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ കോലി സന്നദ്ധനല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 15 വര്‍ഷത്തിനു ശേഷമാണ് വിരാട് കോലി ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ വിജയ് ഹസാരെ കളിക്കാനെത്തുന്നത്.
ടെസ്റ്റും, ട്വന്റി20യും അവസാനിപ്പിച്ച കോഹ്ലിയും രോഹിതും നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്ന കോലി മത്സര ശേഷം ലണ്ടനിലുള്ള കുടുംബത്തിനടുത്തേക്ക് മടങ്ങും. തുടര്‍ന്ന് ടൂര്‍ണമെന്റില്‍ ഭാഗമാവുന്നതിനായി ഇന്ത്യയില്‍ തിരിച്ചെത്തും.
ഏകദിന ലോകകപ്പ് ഉള്‍പ്പെടെ പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ മുന്നില്‍ നില്‍ക്കവെ, ബോര്‍ഡിനെയും സെലക്ടര്‍മാരെയും വെല്ലുവിളിച്ച് മുന്നോട്ട് പോകേണ്ടന്ന ഉപദേശം ഉള്‍കൊണ്ടാണ് കോലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായത്.കായികക്ഷമത നിലനിര്‍ത്താനായാണ് താരങ്ങളോട് ആഭ്യന്തരക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
