ഗ്രൂപ്പ് ഡിയിലെ ജീവൻമരണ പോരാട്ടം ജയിച്ചു ലോകകപ്പ് പ്ലേ ഓഫ് യോഗ്യത നേടി ഉക്രൈൻ. 7 പോയിന്റ് വീതം ഉണ്ടായിരുന്ന ഉക്രൈൻ, ഐസ്ലാന്റ് തമ്മിലുള്ള മത്സരം ഒരു ഫൈനൽ പ്രതീതിയായിരുന്നു. ഐസ്ലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഉക്രൈൻ മറികടന്നത്. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തിൽ നേരിയ മുൻതൂക്കം ഉക്രൈനായിരുന്നു. ഗോൾരഹിതമായിരുന്നു ആദ്യ പകുതി.
നിരന്തരം ഐസ്ലാന്റ് ഗോൾ കീപ്പറെ അവസാന നിമിഷങ്ങളിൽ ഉക്രൈൻ പരീക്ഷിച്ചെങ്കിലും ഐസ്ലാന്റ് ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. 83-ാമത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ഹെഡർ ഗോളാക്കി മാറ്റിയ അലക്‌സാണ്ടർ സുബ്‌കോവ് ഉക്രൈനു നിർണായക മുൻതൂക്കം നൽകി. തുടർന്ന് സമനിലക്കായി ഐസ്ലാന്റ് നിരന്തരം മുന്നേറ്റം നടത്തി.
ഇതിനിടയിൽ 93-ാമത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ലഭിച്ച അവസരം ഗോളാക്കി മാറ്റിയ ഒലസ്‌കി ഉക്രൈൻ ജയം ഉറപ്പിക്കുകയായിരുന്നു. താരത്തിന്റെ ഷോട്ട് ഐസ്ലാന്റ് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഗോളാവുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
