അണ്ടർ19 ഏഷ്യാകപ്പ്: അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ

DECEMBER 9, 2023, 12:10 PM

അണ്ടർ19 ഏഷ്യാകപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഘാനിസ്ഥാനെ തോൽപ്പിച്ചു. ദുബൈയിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യൻ യുവനിര നേടിയത്.

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാനെ ഇന്ത്യ വെറും 173 റണ്ണിന് എറിഞ്ഞിട്ടു. ഇന്ത്യക്ക് വേണ്ടി അർഷിൻ കുൽക്കർണിയും രാജ് ലിമ്ബാനിയും മൂന്ന് വിക്കറ്റുകൾ വീതം നേടി. നമൻ തിവാരി രണ്ടു വിക്കറ്റും നേടി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ അനായാസം ലക്ഷ്യത്തിൽ എത്തി. അർഷിൻ ബാറ്റു കൊണ്ടും തിളങ്ങി. പുറത്താകാതെ 70 റൺസ് എടുക്കാൻ അർഷിൻ കുൽക്കർണിക്ക് ആയി. 48 റൺസ് എടുത്ത മുഷിർ അഹമ്മദും പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam