എഫ് സി ഗോവയുടെ കിടിലൻ പ്രതിരോധ താരത്തെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്‌സ്

MAY 26, 2023, 9:30 AM

ആരാധകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ സെപ്തംബർ അവസാനം ആരംഭിക്കുകയാണ്.

കിരീട പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റാണ് ആരാധകർ ഉറ്റുനോക്കുന്നത്. അടുത്ത സീസൺ ആരംഭിക്കുന്നതിന് മുമ്പ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് മികച്ച കളിക്കാരെ ടീമിലെത്തിച്ച് ടീമിനെ ശക്തിപ്പെടുത്തേണ്ടത് ഓരോ ക്ലബ്ബിന്റെയും ഉത്തരവാദിത്തമാണ്.

പോരായ്മകൾ പരിഹരിച്ച് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇബാൻബ ഡോലിങ്ങിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ശ്രമിക്കുന്നത്. ഷില്ലോങ് ലജോങ് ക്ലബ്ബിലൂടെയാണ് ദോ ലിംഗ് ഫുട്ബോൾ ലോകത്തേക്ക് കടന്നത്.

vachakam
vachakam
vachakam

 2016 മുതൽ 2019 വരെ ഐ-ലീഗിൽ ഷില്ലോംഗ് ലജോങ്ങിനായി കളിച്ചു. 2019 ൽ എഫ്‌സി ഗോവയിൽ ചേർന്ന അയ്ബാൻ ദോ ലിംഗ് ക്ലബ്ബിനായി 53 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകൾ നേടുകയും രണ്ട് ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തു. ഷില്ലോങ് ലജോങ്ങിനായി 25 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam