പി.എസ്.എൽ ഉപേക്ഷിക്കുന്ന താരങ്ങൾക്കെതിരെ കടത്ത നടപടിയുണ്ടാകും : മൊഹ്‌സിൻ നഖ്വി

MARCH 23, 2026, 8:24 AM

പാകിസ്ഥാൻ സൂപ്പർ ലീഗ് കരാർ ഉപേക്ഷിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ പോകുന്ന വിദേശ താരങ്ങൾക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്വി.

ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിൽ സമാനമായ രീതിയിൽ പി.എസ്.എൽ ഉപേക്ഷിച്ച താരത്തിന് വിലക്ക് ഏർപ്പെടുത്തിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിലെ സീസണിൽ ഇസ്ലാമാബാദ് യുണൈറ്റഡ് താരം ബ്ലെസിംഗ് മുസറബാനി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലും, ലാഹോർ ഖലന്ദർസ് താരം ദാസുൻ ഷാനക രാജസ്ഥാൻ റോയൽസിലും ചേരാൻ പി.എസ്.എൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡ് നിലപാട് കടുപ്പിച്ചത്. 2025ൽ പെഷവാർ സാൽമി താരമായിരുന്ന കോർബിൻ ബോഷ് മുംബൈ ഇന്ത്യൻസിനായി കളിക്കാൻ പോയതിനെത്തുടർന്ന് അദ്ദേഹത്തിന് പി.എസ്.എൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

'കരാർ ലംഘിച്ച് പോകുന്ന താരങ്ങൾക്കെതിരെ നിയമമനുസരിച്ച് ഞങ്ങൾ നടപടിയെടുക്കും. കഴിഞ്ഞ വർഷവും ഇത്തരമൊരു സംഭവം (കോർബിൻ ബോഷ്) ഉണ്ടായിരുന്നു. ഇത്തവണയും അത് തന്നെ സംഭവിക്കും,' നഖ്വി പറഞ്ഞു. ഐ.പി.എല്ലുമായി മത്സരക്രമം കൂട്ടിമുട്ടുന്നത് ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും ചില താരങ്ങൾ അങ്ങോട്ട് പോകുമ്പോൾ മികച്ച മറ്റ് താരങ്ങൾ ഇങ്ങോട്ട് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷത്തിൽ മറ്റൊരു സമയവും ലഭ്യമല്ലാത്തതിനാലാണ് പി.എസ്.എൽ മാറ്റിവെക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ബ്ലെസിംഗ് മുസറബാനി, ദാസുൻ ഷാനക എന്നിവരുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും കഴിഞ്ഞ സീസണിലെ കോർബിൻ ബോഷിന്റെ കേസ് പി.സി.ബി മാതൃകയാക്കും. 85,000 ഡോളർ കരാറിൽ പെഷവാർ സാൽമി തിരഞ്ഞെടുത്ത ബോഷ്, പരിക്കേറ്റ ലിസാദ് വില്യംസിന് പകരക്കാരനായാണ് മുംബൈ ഇന്ത്യൻസിൽ ചേർന്നത്. ഇതിനെതിരെ പി.സി.ബി നിയമനടപടി സ്വീകരിക്കുകയും ഒരു വർഷത്തെ വിലക്കും പിഴയും ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനാലാണ് അദ്ദേഹത്തിന് 2026ലെ പി.എസ്.എൽ നഷ്ടമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam