പാരീസ് ഒളിമ്പിക്‌സിൽ ടെന്നീസ് വനിത സിംഗിൾസിൽ വമ്പൻ അട്ടിമറി. ഒന്നാം സീഡായ ലോക ഒന്നാം നമ്പർ പോളണ്ട് താരം ഇഗ സ്വിറ്റെകിനെ അട്ടിമറിച്ചു ചൈനീസ് താരം ക്വിൻവെൻ ചെങ് ഫൈനലിൽ.
നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വർണം ലക്ഷ്യമിടുന്ന ചൈനീസ് താരത്തിന്റെ ജയം. തുടർച്ചയായ 6 കളികളിൽ ഇഗയോട് തോറ്റ ചൈനീസ് താരത്തിന്റെ ജയം അതിനാൽ തന്നെ മനോഹരമായി.
ആദ്യ സെറ്റിൽ 6 -2ന് ആധിപത്യത്തോടെ ജയം കണ്ട ചൈനീസ് താരത്തിന് രണ്ടാം സെറ്റ് തുടക്കത്തിൽ ഇഗ ആധിപത്യം പുലർത്തി. എന്നാൽ 4 -0ൽ നിന്നു സെറ്റിൽ 4 -4ന് തിരിച്ചെത്തിയ ചൈനീസ് താരം തുടർന്ന് സെറ്റ് 7 -5ന് നേടി ചരിത്രനേട്ടത്തിലെത്തി. ഇത് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചൈനീസ്(പുരുഷ/വനിത) താരം ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്നത്. 2021 ഫ്രഞ്ച് ഓപ്പണിനു ശേഷം പാരീസിൽ ഇഗയുടെ ആദ്യ പരാജയമാണിത്. ഫൈനലിൽ സ്ലൊവാക്യയുടെ അന്ന കരോളിന, ക്രൊയേഷ്യയുടെ ഡോണ വെകിച് മത്സരവിജയിയെ ആണ് ചെങ് നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്