കോഹ്ലിയെക്കുറിച്ചുള്ള ആ വാര്‍ത്തയാണ് ഞാൻ ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ മണ്ടത്തരം; ആരോണ്‍ ഫിഞ്ച്

MARCH 27, 2024, 7:21 PM

കോഹ്ലി ടി20 ലോകകപ്പ് ക്രിക്കറ്റ് കളിക്കില്ലെന്ന റിപ്പോർട്ടുകളാണ് താൻ ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ മണ്ടത്തരമെന്ന് മുൻ ഓസ്ട്രേലിയൻ നായകൻ ആരോണ്‍ ഫിഞ്ച്.

ടി20 ലോകകപ്പ് ഉള്‍പ്പെടെ ഐസിസിയുടെ ഏത് ഫോർമാറ്റിലുള്ള ടൂർണമെന്റായാലും കോഹ്ലി വാർത്തകളുടെ ശ്രദ്ധാ കേന്ദ്രമാകുന്നത് എങ്ങനെയാണെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ടെന്നും ഫിഞ്ച് പറഞ്ഞു.

"ശരിക്കും കോഹ്ലിക്ക് ടീമിലിടം ലഭിക്കാതിരിക്കാൻ മാത്രം സമ്മർദ്ദം ഇന്ത്യൻ ടീമിലുണ്ടോ? എന്നാല്‍ അതാണ് ഞാൻ എന്റെ ജീവിതത്തില്‍ കേട്ട ഏറ്റ വലിയ മണ്ടത്തരം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഞാൻ കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച താരം വിരാട് കോഹ്ലിയാണ്," ഓസീസ് താരം പറഞ്ഞു.

vachakam
vachakam
vachakam

"അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 140-160 ഒക്കെ ആണെങ്കില്‍ അതിലെന്താണ് കുഴപ്പം? കളിയില്‍ ചിലപ്പോള്‍ സാഹചര്യങ്ങള്‍ക്കൊത്ത് ശ്രദ്ധിച്ച്‌ കളിക്കേണ്ടതായി വരും. അപ്പോള്‍ അങ്ങനെ കളിക്കാനേ തരമുള്ളൂ. അത്തരം സാഹചര്യങ്ങളില്‍ ഉയർന്ന സ്ട്രൈക്ക് റേറ്റ് നിർബന്ധമൊന്നുമില്ല," ഫിഞ്ച് കൂട്ടിച്ചേർത്തു.

ടി20 ഫോർമാറ്റിൽ വിൻഡീസിൻ്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനേക്കാൾ മികച്ച ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റ് കോഹ്‌ലിക്കുണ്ടെന്നത് മറക്കാനാവില്ല. 109 ടി20 മത്സരങ്ങളിൽ കോഹ്‌ലി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞപ്പോൾ 70ലും ഇന്ത്യ വിജയിച്ചു. 109 ടി20 മത്സരങ്ങളിൽ നിന്ന് 67.33 ശരാശരിയിൽ 2828 റൺസാണ് കോഹ്‌ലി നേടിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam