ഐ.പി.എൽ 19-ാം സീസൺ മാർച്ച് 28 ന് തുടങ്ങും

FEBRUARY 28, 2026, 7:49 AM

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 19-ാം എഡിഷൻ മാർച്ച് 28ന് തുടങ്ങുമെന്ന് ബി.സി.സി.ഐ അറിയിച്ചു. നേരത്തെ നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം വൈകിയാണ് ടൂർണമെന്റ് തുടങ്ങുന്നത്.

താരലേല സമയത്ത് മാർച്ച് 26ന് ഐ.പി.എൽ തുടങ്ങുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരുന്നത്. മേയ് 31നാണ് കലാശപ്പോരാട്ടം.

ആസാം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ ഇതുവരെ പ്രഖ്യാപിക്കാത്തതിനാലാണ് ഐ.പി.എൽ മത്സര തിയതി പ്രഖ്യാപനവും അനന്തമായി നീണ്ടുപോയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് (ഗോഹട്ടി, സെക്കന്റ് ഹോം ഗ്രൗണ്ട്) എന്നീ ടീമുകളുടെ ഹോം മത്സരങ്ങൾ ഈ സംസ്ഥാനങ്ങളിലാണ് നടക്കേണ്ടത്.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് തിയതികൾ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് തിയതികൾ പ്രഖ്യാപിച്ച ശേഷം പൂർണ മത്സരക്രമം നിശ്ചയിക്കാനാണ് ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി അടുത്തയാഴ്ച ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ വീണ്ടും യോഗം ചേരും.

മുൻപും നിരവധി തവണ ലോക്‌സഭാനിയമസഭാ തെരഞ്ഞെടുപ്പുകളുടെ പേരിൽ ഐ.പി.എൽ മത്സരങ്ങൾ പുന:ക്രമീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ ഐ.പി.എൽ ഉദ്ഘാടന മത്സരത്തിന്റെ വേദിയും ബി.സി.സി.ഐ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam