ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ വെസ്റ്റ് ഇൻഡീസിന്റെ സുനിൽ നരെയ്ന് ചരിത്ര നേട്ടം. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ വിദേശ കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കിയ നരെയ്ൻ, കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) മറ്റൊരു റെക്കോർഡ് കൂടി നേടി.
ഗയാനയിലെ പ്രൊവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന സിപിഎല്‍ എലിമിനേറ്ററില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് (TKR) വേണ്ടിയാണ് അദ്ദേഹം മികച്ച പ്രകടനം നടത്തിയത്. മല്‍സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 15 പന്തുകള്‍ ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിന് ആന്റിഗ്വ ആന്റ് ബാര്‍ബുഡ ഫാല്‍ക്കണ്‍സിനെ തോല്‍പ്പിച്ചു.
ഈ പ്രകടനത്തോടെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനായി നരെയ്ന്‍ മാറി. ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോഡ് ആണ് തകര്‍ന്നത്. നരെയ്‌ന് കരീബിയന്‍ ആസ്ഥാനമായുള്ള ടി20 ലീഗില്‍ ഇപ്പോള്‍ 130 വിക്കറ്റുകളായി. ട്രിന്‍ബാഗോയ്ക്ക് വേണ്ടി 99 വിക്കറ്റുകളും ഗയാന ആമസോണ്‍ വാരിയേഴ്‌സിന് വേണ്ടി 31 വിക്കറ്റുകളുമാണ് സമ്പാദ്യം.
രണ്ട് ടി20 ലീഗുകളില്‍ 130 വിക്കറ്റുകള്‍ തികയ്ക്കുന്ന ലോകത്തെ ആദ്യ ക്രിക്കറ്ററാണ് നരെയ്ന്‍. ഐപിഎല്ലില്‍ 192 വിക്കറ്റുകളാണുള്ളത്. ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമനും വിദേശ താരങ്ങളില്‍ ഒന്നാമനുമാണ്. ഇവിടെയും വിദേശ താരങ്ങളില്‍ ബ്രാവോയെയാണ് അദ്ദേഹം പിന്തള്ളിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്