ഐപിഎൽ 2026 സീസണിലെ റൺവേട്ടയിൽ പുതിയ ചരിത്രമെഴുതി രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ വെറും 16 പന്തിൽ 43 റൺസ് അടിച്ചുകൂട്ടിയതോടെ ഈ സീസണിൽ 400 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി വൈഭവ് മാറി.
കേവലം 167 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് ഒരു സീസണിൽ 400 റൺസ് നേടുന്ന താരമെന്ന റെക്കോഡും ഇതോടെ വൈഭവ് സ്വന്തമാക്കി.
വൈഭവിന്റെ ബാറ്റിംഗ് മികവിനെ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ വാനോളം പുകഴ്ത്തി. "ബൗണ്ടറിയിൽ 10 ഫീൽഡർമാരെ നിർത്തിയാൽ പോലും അവനെ തടയാനാവില്ല" എന്നായിരുന്നു ഗവാസ്കറുടെ പ്രതികരണം.
പ്രായത്തിന്റെ ഭാരമില്ലാതെ, എതിരാളികൾ ആരാണെന്ന് നോക്കാതെ കളിക്കുന്നതാണ് വൈഭവിന്റെ വിജയരഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് സിക്സറുകളും മൂന്ന് ഫോറുകളും അടങ്ങിയതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. അർഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് നേടി വൈഭവ് തന്റെ വരവറിയിച്ചു.
വൈഭവിന്റെ വെടിക്കെട്ട് തുടക്കത്തിന് ശേഷം മധ്യനിരയിൽ ഡൊനോവൻ ഫെരേരയും ശുഭം ദുബെയും ചേർന്ന് നടത്തിയ പോരാട്ടമാണ് രാജസ്ഥാന് ആറ് വിക്കറ്റ് വിജയം സമ്മാനിച്ചത്. ഇരുവരും ചേർന്ന് വെറും 32 പന്തിൽ പുറത്താവാതെ 77 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ ഈ സീസണിലെ പഞ്ചാബ് കിങ്‌സിന്റെ ആദ്യ തോൽവി രാജസ്ഥാൻ റോയൽസ് ഉറപ്പാക്കി. യശസ്വി ജയ്‌സ്വാൾ (51), റിയാൻ പരാഗ് (29) എന്നിവരും രാജസ്ഥാന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
