സ്ഞജുവിന്റെ ഇന്നിംഗ്‌സിനെക്കുറിച്ച് സുനിൽ ഗവാസ്‌കർ

FEBRUARY 27, 2026, 7:46 AM

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് 72 റൺസിന്റെ തകർപ്പൻ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസാണ് അടിച്ചുകൂട്ടിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ മികച്ച തുടക്കമാണ് നൽകിയതെങ്കിലും (15 പന്തിൽ 24 റൺസ്), വലിയ സ്‌കോറിലേക്ക് എത്താതിരുന്നത് ചർച്ചയായിട്ടുണ്ട്.

ഇപ്പോൾ സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. പവർപ്ലേയിൽ വിക്കറ്റ് കളയാതെ ആക്രമിച്ച് കളിക്കണമെന്ന ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയെന്നും, എന്നാൽ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു ബാറ്ററിൽ നിന്ന് 50, 70 അല്ലെങ്കിൽ 80 റൺസ് ടീം പ്രതീക്ഷിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ പറഞ്ഞു. എങ്കിലും, സഞ്ജുവിന്റെ ഉൾപ്പെടുത്തൽ ടീമിന് ഗുണം ചെയ്‌തെന്ന് ഗവാസ്‌കർ വ്യക്തമാക്കി. സഞ്ജുവിന്റെ സാന്നിധ്യം ഓപ്പണിംഗിൽ ഒരു ഇടംകൈവലംകൈ കൂട്ടുകെട്ട് സാധ്യമാക്കി. ഈ സാഹചര്യം സിംബാബ്‌വെ ബൗളർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.

ടൂർണമെന്റിലുടനീളം ഇന്ത്യയെ വേട്ടയാടിയ ഓപ്പണിംഗ് തകർച്ചയ്ക്ക് പരിഹാരമായി സഞ്ജുവിന്റെ മടങ്ങിവരവ്. അഭിഷേക് ശർമ്മയും സഞ്ജുവും ചേർന്ന് ആദ്യ വിക്കറ്റിൽ 48 റൺസ് നേടി മികച്ച അടിത്തറയൊരുക്കി. സഞ്ജു പുറത്തായ ശേഷം അഭിഷേക് ശർമ്മ (55 റൺസ്), ഇഷാൻ കിഷൻ (38 റൺസ്) എന്നിവർ സ്‌കോർ ഉയർത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam