പോച്ചുഗലിനെ തോൽപ്പിച്ച് സ്‌പെയിൻ ക്വാർട്ടർഫൈനലിൽ

JULY 6, 2026, 11:02 PM

ഫിഫ ലോകകപ്പ് 2026ലെ പോർച്ചുഗലിന്റെ കിരീട മോഹങ്ങൾക്ക് പ്രീക്വാർട്ടറിൽ അവസാനം. സ്‌പെയിൻ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗലിനെ തോൽപ്പിച്ച് ക്വാർട്ടർ ടിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കിരീടമില്ലാതെ പടിയിറങ്ങേണ്ടി വന്നിരിക്കുകയാണെന്നതാണ് എടുത്തു പറയേണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിന്റെ 91-ാം മിനുട്ടിലാണ് മത്സരത്തിന്റെ ഫലം നിർണ്ണയിച്ച ഗോൾ പിറന്നത്.

രണ്ട് ടീമും ആക്രമണത്തിലൂന്നിയാണ് ആദ്യം മുതൽ കളിച്ചത്. തുടക്ക സമയത്ത് സ്‌പെയിൻ കൂടുതൽ സമയം പന്തടക്കിവെച്ച് കളിക്കുന്നതാണ് കാണാനായത്. എന്നാൽ ലഭിച്ച അവസരങ്ങളിൽ പോർച്ചുഗൽ പ്രത്യാക്രമണവും കണ്ടു. ഏഴാം മിനുട്ടിൽ പോർച്ചുഗലിന്റെ ജാവോ കാൻസലോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോകുന്നു.

എട്ടാം മിനുട്ടിൽ സ്‌പെയിന്റെ മൈക്കൽ ഒയറസാബാലിന്റെ മുന്നേറ്റം. പക്ഷെ ലക്ഷ്യത്തിലെത്താതെ ഷോട്ട് പുറത്തേക്ക്. 12-ാം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്ക് പന്ത്. പെനൽറ്റി ഏരിയയിലേക്ക് ലഭിച്ച പാസിനെ പിടിച്ചെടുത്ത് റൊണാൾഡോ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോളിയുടെ കൈകളിലേക്ക്. 14-ാം മിനുട്ടിൽ സ്‌പെയിന്റെ അലക്‌സ് ബയീനയുടെ ഷോട്ട് ക്രോസ്ബാറിന്റെ മുകളിലൂടെ പുറത്തേക്ക് പോയി.

vachakam
vachakam
vachakam

16-ാം മിനുട്ടിൽ സ്‌പെയിന്റെ ലാമി യമാലിന് അവസരം. പോർച്ചുഗൽ പ്രതിരോധത്തെ മറികടന്ന് യമാലിന്റെ ഷോട്ട് പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റ സേവ് ചെയ്തു. എന്നാൽ റീബൗണ്ടായ പന്തിൽ അലക്‌സ് ബയാനയുടെ ഷോട്ടും ഡിയോഗോ കോസ്റ്റ മനോഹരമായി സേവ് ചെയ്യുന്നു.
30-ാം മിനുട്ടിൽ സ്‌പെയിന്റെ പെഡ്രോ പോറോ ബോക്‌സിലേക്ക് പാസ് നൽകാൻ ശ്രമിച്ചെങ്കിലും സേവ് ചെയ്യപ്പെട്ടു.

30-ാം മിനുട്ടിൽ സ്‌പെയിന്റെ ഡാനി ഒൽമോക്ക് ലഭിച്ച അവസരം മുതലാക്കാനായില്ല. 37-ാം മിനുട്ടിൽ പോർച്ചുഗലിന്റെ മുന്നേറ്റം. ജാവോ ഫെലിക്‌സ് ബോക്‌സിലേക്ക് തൊടുത്ത ഷോട്ട് സ്പാനിഷ് ഗോളി തട്ടിയകറ്റി. റീബൗണ്ടായ പന്തിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ ബോക്‌സിലേക്ക് തട്ടിയിടാൻ ശ്രമിച്ചെങ്കിലും ഇതും മനോഹരമായി സ്പാനിഷ് ഗോളി തടുത്തു. 41-ാം മിനുട്ടിൽ പോർച്ചുഗലിനായി കോർണറെടുത്ത് നൂനോ മെൻഡിസ്.

ഷോർട്ട് കിക്കായെടുത്ത കോർണറിന് ശേഷം നൂനോ മെൻഡിസ് ബോക്‌സിലേക്ക് തൊടുത്ത ഷോട്ട് സ്പാനിഷ് പ്രതിരോധ താരത്തിന്റെ തലയിൽ തട്ടി സ്‌പെയിന്റെ ക്രോസ് ബാറിൽ തട്ടി തെറിച്ചു. 42-ാം മിനുട്ടിൽ യമാലിന്റെ മുന്നേറ്റം. എന്നാൽ പോർച്ചുഗൽ പ്രതിരോധത്തെ മറികടക്കാൻ സാധിക്കുന്നില്ല.

vachakam
vachakam
vachakam

44-ാം മിനുട്ടിൽ ജാവോ ഫെലിക്‌സ് ബോക്‌സിലേക്ക് നീട്ടി നൽകിയ ക്രോസ് റൊണാൾഡോക്ക് ഹെഡ്ഡർ അവസരം നൽകും മുമ്പ് സ്പാനിഷ് ഗോളി തടുത്തു. 45-ാം മിനുട്ടിൽ സ്‌പെയിന്റെ റോഡ്രിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടിൽ യമാലിന്റെ മുന്നേറ്റം.

താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. കൂടാതെ ഇതൊരു ഓഫ്‌സൈഡ് കൂടിയായിരുന്നു. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുമ്പോൾ ഗോൾരഹിത സമനിലയായിരുന്നു. 55% പന്തടക്കവും അഞ്ചിനെതിരേ എട്ട് ഗോൾശ്രമവുമായി ആദ്യ പകുതിയിലെ കളിക്കണക്കുകളിൽ സ്‌പെയിൻ അൽപ്പം മുന്നിട്ട് നിന്നു.

രണ്ടാം പകുതിയുടെ തുടക്കം പോർച്ചുഗലിന്റെ മുന്നേറ്റം കണ്ടെങ്കിലും ഇതൊന്നും ഗോളിയായി മാറിയില്ല. 51-ാം മിനുട്ടിൽ യമാലിന്റെ മുന്നേറ്റം. ബോക്‌സിലേക്ക് താരം പാസ് നൽകിയെങ്കിലും ആർക്കും അത് എത്തിപ്പിടിക്കാനായില്ല. 53-ാം മിനുട്ടിൽ മൂന്ന് പ്രതിരോധ താരങ്ങളേയും മറികടന്ന് റൊണാൾഡോയുടെ മുന്നേറ്റം. എന്നാൽ ഫൗൾ ചെയ്യപ്പെട്ട് വീണു. എന്നാൽ റഫറി ഫൗൾ അനുവദിച്ചില്ല.

vachakam
vachakam
vachakam

58-ാം മിനുട്ടിൽ ജാവോ ഫെലിക്‌സിന്റെ ക്രോസ് റൊണാൾഡോ പോസ്റ്റിലേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും സ്പാനിഷ് ഗോളി അനായാസം തടുത്തു. 61-ാം മിനുട്ടിൽ സ്‌പെയിന് സുവർണ്ണാവസരം. പെഡ്രിയുടെ ഷോട്ട് പക്ഷെ പോർച്ചുഗൽ പോസ്റ്റിന് മുകളിലൂടെ പോയി. പോർച്ചുഗൽ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് ലഭിച്ച പന്തിനെ അലക്‌സ് ബയേന പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഡിയേഗോ കോസ്റ്റ തടുത്തു.

71-ാം മിനുട്ടിൽ ലാമി യമാലിനെ ഫൗൾ ചെയ്തതിന് ബോക്‌സിന് പുറത്ത് നിന്ന് സ്‌പെയിന് ഫ്രീകിക്ക്. യമാലിന്റെ പോസ്റ്റിലേക്കുള്ള നേരിട്ടുള്ള ഷോട്ട് പോർച്ചുഗൽ ഗോളി തട്ടിയകറ്റി. കോർണറും ഡിയേഗോ കോസ്റ്റ തട്ടിയകറ്റി രക്ഷപെടുത്തുന്നു. 74-ാം മിനുട്ടിൽ യമാലിന്റെ മുന്നേറ്റം. എന്നാൽ പാസ് ദുർബലമായതോടെ പോർച്ചുഗൽ പ്രതിരോധം അനായാസം ക്ലിയർ ചെയ്യുന്നു. 75-ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് പോസ്റ്റിന്റെ പുറത്തേക്ക്.

78-ാം മിനുട്ടിൽ ഡാനി ഒൽമോയുടെ ഷോട്ട് പോർച്ചുഗൽ പ്രതിരോധം തടുത്തു. 83-ാം മിനുട്ടിൽ വിറ്റിഞ്ഞോക്ക് പകരം ബെർണാഡോ സിൽവയെ പോർച്ചുഗൽ കളത്തിലിറക്കി. 89-ാം മിനുട്ടിൽ ബോക്‌സിലേക്കെത്തിയ ക്രോസിനെ എത്തിപ്പിടിക്കാൻ റൊണാൾഡോക്ക് സാധിക്കാതെ പോയി. കാത്തിരിപ്പിനൊടുവിൽ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടിൽ സ്‌പെയിൻ ലീഡെടുക്കുന്നു. മൈക്കൽ മെറീനോയാണ് സ്‌പെയിനായി ഗോൾ നേടിയത്.

ഫെറാൻ ടോറസിന്റെ പാസിലാണ് ഈ ഗോൾ പിറന്നത്. 85-ാം മിനുട്ടിൽ പകരക്കാരനായി വന്ന താരമാണ് മൈക്കൽ മെറീനോ. അവസാന മിനുട്ടിൽ ബെർണാഡോ സിൽവയുടെ ഹെഡ്ഡർ പോസ്റ്റിന് പുറത്തേക്ക്. അവസാന മിനുട്ടിൽ അത്ഭുതം സംഭവിക്കാതെ ഇരുന്നതോടെ പോർച്ചുഗലിനെ 1-0ന് തോൽപ്പിച്ച് സ്‌പെയിൻ ക്വാർട്ടർ ടിക്കറ്റ് നേടിയെടുക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam