ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഇന്റർനാഷണൽ ടി20യിൽ 4000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്ററായാണ് സ്മൃതി റെക്കോർഡിട്ടത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം ഈ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 25 പന്തിൽ 25 റൺസ് നേടിയാണ് സ്മൃതി മടങ്ങിയത്.
വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ 18 റൺസ് നേടിയപ്പോൾ തന്നെ സ്മൃതി ഈ നേട്ടത്തിലേക്കെത്തി. ഇന്റർനാഷണൽ ടി20യിൽ 4000 റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് സ്മൃതി. ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്‌സ് ആണ് ഈ നേട്ടത്തിലെത്തിയ ആദ്യ വനിത താരം. 4716 റൺസാണ് കിവീസ് താരം ഇതുവരെ നേടിയിട്ടുള്ളത്.
ഇന്ത്യക്കായി ടി20യിൽ 2013ൽ അരങ്ങേറ്റം കുറിച്ച സ്മൃതി ഇതുവരെ 153 മത്സരങ്ങളിൽ നിന്നും 4007 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും 31 അർദ്ധ സെഞ്ച്വറിയും സ്മൃതി കുട്ടിക്രിക്കറ്റിൽ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
