ന്യൂഡല്‍ഹി: ആഭ്യന്തര പ്രക്ഷോഭം ശക്തമാകുന്ന ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാധ്യത തേട് കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപകമായ ഇന്റര്‍നെറ്റ് വിച്ഛേദനവും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതും ഒഴിപ്പിക്കല്‍ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിന് വലിയ വെല്ലുവിളിയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
ഇറാനിലെ 31 പ്രവിശ്യകളിലായി 180-ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഏകദേശം 15 ലക്ഷം മുതല്‍ 18 ലക്ഷം വരെ ആളുകള്‍ തെരുവിലിറങ്ങിയതായാണ് ഇന്റലിജന്‍സ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാഴ്ച പിന്നിട്ട പ്രക്ഷോഭത്തില്‍ ഇതുവരെ കുറഞ്ഞത് 116 പേര്‍ കൊല്ലപ്പെടുകയും 2,600-ഓളം പേരെ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലാന്‍ഡ്‌ലൈന്‍ വിച്ഛേദിക്കപ്പെട്ടതും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തതും കാരണം രാജ്യത്തെ യഥാര്‍ഥ സാഹചര്യം വിലയിരുത്തുന്നത് വിദേശ രാജ്യങ്ങള്‍ക്ക് പ്രയാസകരമായി മാറിയിരിക്കുകയാണ്.
അതേസമയം പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും ഇറാനില്‍ ഉടനടി ഒരു ഭരണമാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
