ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശർമയെ പ്രശംസിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി.
റെക്കോഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും താൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരൻ ഈ റെക്കോഡ് തകർത്തതിൽ സന്തോഷവാനാണെന്നും അഫ്രീദി പ്രതികരിച്ചു.
"എന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റെക്കോഡ് ഏകദേശം 18 വർഷം നിലനിന്നു. എന്നാൽ അത് ഒടുവിൽ തകർക്കപ്പെട്ടു. അതിനാൽ റെക്കോഡുകൾ ഒരു കളിക്കാരൻ സ്ഥാപിക്കുകയും മറ്റൊരു കളിക്കാരൻ വന്ന് അത് തകർക്കുകയും ചെയ്യുന്നു. ഇതാണ് ക്രിക്കറ്റ്."- അഫ്രീദി കൂട്ടിച്ചേർത്തു
"2008-ൽ എന്റെ ഏക ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഡെക്കാൻ ചാർജേഴ്‌സിനായി രോഹിത്തിനോടൊപ്പം കളിച്ചിട്ടുണ്ട്. അന്ന് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. പരിശീലന സമയത്ത്, ഞാൻ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടു. അദ്ദേഹത്തിന്റെ ക്ലാസ്സ് എന്നെ ആകർഷിച്ചു. രോഹിത് ഒരുനാൾ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു ക്ലാസ് ബാറ്റ്സ്മാനായി സ്വയം തെളിയിച്ചിരിക്കുന്നു" - അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ചരിത്രമെഴുതിയത്. അഫ്രീദിയുടെ റെക്കോഡാണ് രോഹിത് മറികടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
