നവംബറിലെ ഐ.സി.സി. വനിതാ പ്ലെയറായി ഷഫാലി വർമ്മ

DECEMBER 16, 2025, 5:24 PM

2025 നവംബറിലെ ഐ.സി.സി വനിതാ പ്ലെയർ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ ഷഫാലി വർമ. നവിമുംബൈയിൽ നടന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിൽ ഷഫാലി വർമയുടെ ഓൾറൗണ്ട് പ്രകടനം നിർണായകമായിരുന്നു.

ഫൈനലിൽ ഓപ്പണറായി ഇറങ്ങിയ ഷഫാലി 78 പന്തിൽ 87 റൺസുമായി തിളങ്ങിയിരുന്നു. സ്മൃതി മന്ദാനയുമായി ചേർന്ന് ഓപ്പണിങ്ങിൽ 104 റൺസ് കൂട്ടുക്കെട്ട് സ്ഥാപിച്ച താരം ബൗളിങ്ങിനെത്തിയപ്പോഴും മികച്ച പ്രകടനം തന്നെ നടത്തി. സുനെ ലൂസിന്റെയും മാരിസൻ കാപ്പിന്റെയും നിർണായക വിക്കറ്റുകൾ താരം സ്വന്തമാക്കിയതോടെ ഇന്ത്യ മത്സരത്തിൽ 52 റൺസിന് വിജയിക്കുകയായിരുന്നു.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്റ്റാൻഡ് ബൈ താരമായിരുന്ന ഷഫാലി ഇന്ത്യൻ ഓപ്പണർ പ്രതിക റാവലിന് പരിക്കേറ്റതിനെ തുടർന്നാണ് നോക്കൗട്ട് ഘട്ടത്തിൽ ടീമിനൊപ്പം ചേർന്നത്. സെമിയിൽ 10 റൺസ് മാത്രം നേടി പുറത്തായി നിരാശപ്പെടുത്തിയെങ്കിലും ഫൈനൽ മത്സരത്തിൽ പ്ലെയർ ഓഫ് ദ പുരസ്‌കാരം നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചത് ഷഫാലിയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam