ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം പുറത്തെടുത്തിട്ടും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ പറഞ്ഞ് തന്നെ ദേശീയ ടീമിന് പുറത്തുനിർത്തിയവർക്ക് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ. ഏവരെയും ഞെട്ടിപ്പിക്കുന്ന ട്രാൻസ്‌ഫോർമേഷൻ നടത്തിയിരിക്കുകയാണ് സർഫറാസ് ഖാൻ.
കേവലം രണ്ട് മാസം കൊണ്ട് 17 കിലോ കുറച്ചാണ് സർഫറാസ് സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരിക്കുന്നത്. സർഫറാസിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടരുമ്പോഴും താരത്തിന്റെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്യുന്ന നിരവധി വിമർശകർ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സർഫറാസിന് കളിക്കാൻ അവസരം ലഭിച്ചെങ്കിലും പക്ഷേ പിന്നീട് സാന്നിധ്യം ഉറപ്പിക്കാനായിരുന്നില്ല.
അന്നും ചൂണ്ടിക്കാണിക്കപ്പെട്ടത് താരത്തിന്റെ ഫിറ്റ്‌നസായിരുന്നു. ഇത്തവണത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇംഗ്ലണ്ടിൽ കളിച്ച ഇന്ത്യ എ ടീമിൽ സർഫറാസുമുണ്ടായിരുന്നു. എന്നാൽ അന്തിമ ടീമിനെ പ്രഖ്യാപിച്ചപ്പോൾ താരം പുറത്തായി.
ഇതോടെയാണ് ടീമിലെ സ്ഥാനം വീണ്ടെടുക്കാൻ സർഫറാസ് കഠിനാധ്വാനം തുടങ്ങിയത്. അജിത്ത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സർഫറാസിനെ അവഗണിച്ചപ്പോൾ ഹർഭജൻ സിങ് അടക്കമുള്ള നിരവധി മുൻ ഇന്ത്യൻ താരങ്ങൾ സർഫറാസിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. പലരും ഭാരം കുറച്ച് ഒരു തിരിച്ചുവരവിന് ശ്രമിക്കാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. പിന്നാലെയാണ് സർഫറാസ് ഖാന്റെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്‌ഫോർമേഷൻ.
ഇപ്പോഴിതാ തനിക്ക് നേരിട്ടിരുന്ന ബോഡി ഷെയ്മിങ്ങുകളെ കുറിച്ച് തുറന്നുപറയുകയാണ് സർഫറാസ്. തന്റെ ട്രാൻസ്ഫോർമേഷന് പ്രചോദനമായത് സൂപ്പർ താരം വിരാട് കോഹ്ലിയാണെന്ന് പറയുകയാണ് സർഫറാസ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിൽ സഹതാരങ്ങളായിരുന്നു വിരാടും സർഫറാസും. 'ഒരു ഘട്ടത്തിൽ എന്റെ സുഹൃത്തുക്കൾ എന്നെ പാണ്ഡയെന്ന് കളിയാക്കി വിളിക്കുകപോലും ചെയ്തിരുന്നു. കാരണം ഞാൻ ഭക്ഷണം കൂടുതലായി കഴിച്ചിരുന്നു. എന്നാലിപ്പോൾ അവരെന്നെ മാച്ചോ എന്നാണ് വിളിക്കുന്നത്', സർഫറാസ് പറഞ്ഞു.
Sarfaraz Khan said, "at one point, all my teammates used to call me 'Panda' because I used to eat a lot. But they've started calling me 'Macho' now". (Times Now). pic.twitter.com/f9QBDU1cjj
— Mufaddal Vohra (@mufaddal_vohra) July 23, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്