ഐ.പി.എല്ലിൽ ഓറഞ്ച് ക്യാപ്പുമായി സായി സുദർശൻ

MAY 17, 2026, 9:26 AM

ഐ.പി.എല്ലിൽ ഒരു മത്സരത്തിനിടെ ഓറഞ്ച് ക്യാപ് പലതവണ തലമാറി. ഗുജറാത്ത് താരങ്ങളായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തമ്മിലായിരുന്നു പോരാട്ടം, ഒടുവിൽ രണ്ട് റൺസ് ലീഡിൽ സുദർശൻ ക്യാപ് സ്വന്തമാക്കി.

ഐ.പി.എല്ലിൽ ഒരു മത്സരത്തിൽ തന്നെ പലവട്ടം തലമാറി ഓറഞ്ച് ക്യാപ്. ആദ്യം ഗുജറാത്ത് ഓപ്പണർ സായ് സുദർശന്റെ തലയിലെത്തിയ ക്യാപ് സുദർശൻ പരിക്കേറ്റ് മടങ്ങുകയും ക്യാപ്ടൻ ശുഭ്മാൻ ഗിൽ അർധസെഞ്ചുറി നേടുകയും ചെയ്തതോടെ ഗില്ലിന്റെ തലയിലായി.

ഗിൽ പുറത്തായശേഷം നേരത്തെ 22 റൺസെടുത്ത് കൈമുട്ടിന് പരിക്കേറ്റ് മടങ്ങിയ സുദർശൻ വീണ്ടും ക്രീസിലെത്തിയതോടെയാണ് ഓറഞ്ച് ക്യാപ് വീണ്ടും തല മാറിയത്. സുദർശൻ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നെങ്കിലും ഗുജറാത്ത് 29 റൺസിന് തോറ്റിരുന്നു

vachakam
vachakam
vachakam

ഇന്നിംഗ്‌സിലെ അവസാന ഓവറിൽ കാമറൂൺ ഗ്രീനിനെ സിക്‌സിന് പറത്തി സുദർശൻ അർധസെഞ്ചുറി തികച്ചതിനൊപ്പം ഗില്ലിനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 13 കളികളിൽ 157.83 സ്‌ട്രൈക്ക് റേറ്റിലും 46.17 ശരാശരിയിലും 554 റൺസെടുത്താണ് സുദർശൻ ഒന്നാമനായത്.
കൊൽക്കത്തക്കെതിരെ 49 പന്തിൽ 85 റൺസെടുത്ത ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ആണ് റൺവേട്ടയിൽ രണ്ടാമത്. 12 മത്സരങ്ങളിൽ 160.46 സ്‌ട്രൈക്ക് റേറ്റിലും 46 ശരാശരിയിലും 552 റൺസെടുത്താണ് ഗിൽ രണ്ടാം സ്ഥാനത്തെത്തിയത്.

ഗില്ലിന്റെയും സുദർശന്റെയും റൺവേട്ടയിൽ ഹെൻറിച്ച് ക്ലാസൻ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. 12 മത്സരങ്ങളിൽ 508 റൺസുമായാണ് ക്ലാസൻ മൂന്നാം സ്ഥാനത്ത് തുടരുന്നത്.
ഗില്ലും സുദർശനും അടിച്ചു കയറിയതോടെ മൂന്നാം സ്ഥാനത്തായിരുന്ന കോഹ്ലി പുതിയ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് വീണു. 12 മത്സരങ്ങളിൽ 484 റൺസുമായാണ് കോഹ്ലി നാലാം സ്ഥാനത്തുള്ളത്.

12 മത്സരങ്ങളിൽ നിന്ന് 481 റൺസടിച്ച ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയാണ് റൺവേട്ടക്കാരിൽ ടോപ് ഫൈവിലെത്തിയത്. 209.13 സ്‌ട്രൈക്ക് റേറ്റും 43.73 ശരാശരിയും അഭിഷേകിനുണ്ട്.

vachakam
vachakam
vachakam

ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ കെ.എൽ. രാഹുൽ 477 റൺസുമായി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തിളങ്ങാനാവാഞ്ഞതാണ് രാഹുലിന് തിരിച്ചടിയായത്.

സായ് സുദർശനും ശുഭ്മാൻ ഗില്ലും അടിച്ചു കയറിയെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മലയാളി താരം സഞ്ജു സാംസൺ എട്ടാം സ്ഥാനം നിലനിർത്തി. 12 മത്സരങ്ങളിൽ 450 റൺസുമായാണ് സഞ്ജു എട്ടാം സ്ഥാനത്ത് നിൽക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam