ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരു

APRIL 15, 2026, 1:09 PM

ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിന് അഞ്ച് വിക്കറ്റ് ജയം. ബംഗ്‌ളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ 147 റൺസ് വിജയലക്ഷ്യം 15.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ആർസിബി.

34 പന്തിൽ 49 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ നാല് വിക്കറ്റ് വീഴ്ത്തിയ റാസിക് സലാം ദർ, മൂന്ന് പേരെ പുറത്താക്കിയ ഭുവനേശ്വർ കുമാർ എന്നിവരാണ് തകർത്തത്.

ക്രുനാൽ പാണ്ഡ്യക്ക് രണ്ട് വിക്കറ്റുണ്ട്. 32 പന്തിൽ 40 റൺസ് നേടിയ മിച്ചൽ മാർഷാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

vachakam
vachakam
vachakam

മറപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ ഫിലിപ് സാൾട്ടിന്റെ (7) വിക്കറ്റ് ആർസിബിക്ക് നഷ്ടമായി. പ്രിൻസ് യാദവിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നീട് കോഹ്ലി ദേവ്ദത്ത് പടിക്കൽ (10) സഖ്യം 57 റൺസ് കൂട്ടിചേർത്തു. ഇതിൽ ഭൂരിഭാഗവും കോഹ്ലിയുടെ സംഭാവനയായിരുന്നു.

ദേവ്ദത്തും മടങ്ങിയെങ്കിലും രജത് പടിധാർ (27), ജിതേഷ് ശർമ (23) എന്നിവരുടെ സംഭാവനകൾ ആർസിബിയുടെ വിജയത്തിൽ നിർണായകമായി. ഇരുവരേയും പുറത്താക്കാന് ലക്‌നൗവിന് സാധിച്ചെങ്കിലും ടി ഡേവിഡ് (14), റൊമാരിയോ ഷെപേർഡ് (14) സഖ്യം ആർസിബിയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, ഭേദപ്പെട്ട തുടക്കമാണ് മാർഷ്  എയ്ഡൻ മാർക്രം (12) സഖ്യം ലക്‌നൗവിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 32 റൺസ് ചേർത്തു. എന്നാൽ നാലാം ഓവറിൽ മാർക്രം പുറത്തായി. റാസിഖിന്റെ പന്തിൽ ദേവ്ദത്ത് പടിക്കലിന് ക്യാച്ച്. തുടർന്നെത്തിയ റിഷഭ് പന്ത്, കയ്യിൽ ഏറുകൊണ്ടതിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങി.

vachakam
vachakam
vachakam

പകരമെത്തിയ നിക്കോളാസ് പുരാനാവാട്ടെ (1) നിരാശപ്പെടുത്തുകയും ചെയ്തു. ഇതോടെ രണ്ടിന് 35 എന്ന നിലയിലായി ലക്‌നൗ. പിന്നീട് മാർഷ്  ആയുഷ് ബദോനി (38) സഖ്യം 36 റൺസ് ചേർത്ത് ലക്‌നൗവിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു.

എന്നാൽ മാർഷിനെ ബൗൾഡാക്കി ക്രുനാൽ പാണ്ഡ്യ ലക്‌നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടർന്നെത്തിയ അബ്ദുൾ സമദ് (0) നേരിട്ട രണ്ടാം പന്തിൽ തന്നെ മടങ്ങി. പിന്നാലെ ബദോനിയും.

ശേഷം റിഷഭ് പന്ത് (1) തിരിച്ചെത്തിയെങ്കിലും ഒരു റൺ മാത്രമാണ് നേടാൻ സാധിച്ചത്. മുകുൾ ചൗധരി നേടിയ 39 റൺസാണ് പിന്നീട് ലക്‌നൗവിന് തുണയായത്. ജോർജ് ലിൻഡെ (7), മുഹമ്മദ് ഷമി (0), ആവേശ് ഖാൻ (1) എന്നിവരുടെ വിക്കറ്റുകളും ലക്‌നൗവിന് നഷ്ടമായി. ദിഗ്‌വേഷ് സിംഗ് രാതി (0) പുറത്താവാതെ നിന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam