ധരംശാല: ഏറെക്കുറെ ഏകപക്ഷീയമായി മാറിയ ക്വാളിഫയർ 1 പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് കീഴടക്കി നിലിവലെ ചാമ്പ്യൻമാരായ ആർ.സി.ബി ഐ.പി.എൽ 19-ാം സീസണിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി.
ധരംശാലയിൽ ഇന്നലെ ആദ്യം ബാറ്റ്‌ചെയ്ത ആർ.സി.ബി ക്യാപ്ടൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന റെക്കാഡ് ടോട്ടൽ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. 29ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ഇന്ന് എലിമനേറ്ററിൽ ജയിക്കുന്ന ടീമിനെ നേരിടും.
43 പന്തിൽ 8 ഫോറും4സിക്‌സും ഉൾപ്പെടെ 68 റൺസെടുത്ത ഇംപാക്ട് പ്ലെയർ രാഹുൽ തെവാതിയയുടെ ഒറ്റയാൾ പോരാട്ടമില്ലായിരുന്നെങ്കിൽ ഗുജറാത്തിന്റെ അവസ്ഥ അതിദയനീയമായേനെ. അവരുടെ 7 ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്.
വാതിയയെകൂടാതെ ക്യാപ്ടൻ സായ് സുദർശനും (14) ,ജോസ് ബട്ട്‌ലർക്കും (11 പന്തിൽ 29) മാത്രമാണ് ഗുജറാത്ത് ബാറ്റർമാരിൽ രണ്ടക്കം കാണാനായത്. ഇന്നിംഗ്‌സിലെ ആദ്യ രണ്ട് പന്തുകളും ഫോറടിച്ച് നന്നായി തുടങ്ങിയ സായി മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഹിറ്റ് വിക്കറ്റായതോടെയാണ് ഗുജറാത്തിന്റെ തകർച്ച തുടങ്ങിയത്.
ഡുഫി എറിഞ്ഞ പന്ത് സായി ഫോറടിച്ചെങ്കിലും കൈയിൽ നിന്ന് വിട്ടുപോയ ബാറ് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. അടുത്ത ഓവറിൽ ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ ഭുവനേശ്വർ ക്ലീൻബൗൾഡാക്കി. ടീം സ്‌കോർ 51ൽ വച്ച് ബട്ട്‌ലറെ ഹാസൽവുഡും നിഷാന്ത് സിന്ധുവിനെ (5), ജാസൺ ഹോൾഡറേയും (0) റസിക് സലാമും മടക്കി. ഒരു ഘട്ടത്തിൽ 88/8 എന്ന നിലയിലായിരുന്ന ഗുജറാത്തിനെ തെവാതിയയാണ് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ആർ.സി.ബിക്കായി ഡുഫി മൂന്നും ഭുവനേശ്വർ, ക്രുനാൽ, റസിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തേ ക്യാപ്ടൻരജത് പാട്ടിദാറിന്റെ (33 പന്തിൽ 93) മികച്ച ബാറ്റിംഗാണ് ആർ.സി.ബി ഇന്നിംഗ്‌സിന്റെ കരുത്തായത്. 9സിക്‌സും 5 ഫോറും ഉൾപ്പെട്ടതാണ് രജതിന്റെ ഇന്നിംഗ്‌സ്. രജത് തന്നൊയാണ് കളിയിലെ താരം.
ക്രുനാൽ പാണ്ഡ്യ (28 പന്തിൽ43), വിരാട് കൊഹ്ലി (25 പന്തിൽ 43),വെങ്കിടേഷ് അയ്യർ (7 പന്തിൽ 19).ജിതേഷ ് ശർമ്മ (പുറത്താകാതെ 5 പന്തിൽ 15) എന്നിവരും നിർണായക സംഭാവന നൽകി.
4ാം വിക്കറ്റിൽ പാട്ടിദാറും ക്രുനാലും 47 പന്തിൽ പടുത്തുയർത്തിയ 95 റൺസിന്റെ കൂട്ടുകെട്ടാണ് ആർ.സി.ബി ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. പതുക്കെയാണ് ഇരുവരും തുടങ്ങിയതെങ്കിലും 15-ാം ഓവറിൽ ഖെജ്‌രോലിയ 28 റൺസ് വഴങ്ങിയതോടെ ആർ.സി.ബിയുടെ സ്‌കോറിംഗ് ടോപ് ഗിയറിലായി.
തകർക്കപ്പെടാത്ത ആറാം വിക്കറ്റിൽ പാട്ടിദാറും ജിതേഷും കൂടി 12 പന്തിൽ അടിച്ചെടുത്തത് 40 റൺസാണ്. നേരത്തേ രണ്ടാം വിക്കറ്റിൽ കൊഹ്‌ലിയും ദേവ്ദത്തും 38 പന്തിൽ 78 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. കഗിസോ റബാഡയും ജാസൺ ഹോൾഡറും ഗുജറാത്തിനായി 2 വിക്കറ് റ്വീതം വീഴ്ത്തി.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ അഞ്ചാം ഐ.പി.എൽ ഫൈനൽ പ്രവേശനം. 254/5 ഐ.പി.എൽ പ്ലേ ഓഫിലെ ഏറ്റവും ഉയർന്ന ടോട്ടലാണ് ആർ.സി.ബി ഇന്നലെ നേടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരു ടീം നേടിയ ഏറ്റവും ഉയർന്ന ടോട്ടലും ഇതു തന്നെ
281.1 ആയിരുന്നു ക്വാളിഫയർ 1ലെ ഇന്നിംഗ്‌സിൽ രജത് പാട്ടിദാറിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഒരു സീസണിൽ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ്‌നേടുന്ന താരമായി ഗുജറാത്തിന്റെ പേസർ കഗിസോ റബാഡ. ഇന്നലത്തെ മത്സരത്തോടെ ഈ സീസണിൽ 18 വിക്കറ്റുകളാണ് പവർപ്ലേയിൽ റബാഡയുടെ സമ്പാദ്യം. ഐ.പി.എൽ ക്യാപ്ടൻമാരുടെ അമ്പത് തികച്ച ഇന്നിംഗ്‌സുകളിൽ ഏറ്റവു ഉയർന്ന സ്‌ട്രൈക്ക് റേറ്റാണിത്.
338 ഐ.പി.എൽ പ്ലേ ഓഫുകളിൽ നിന്നായി രജത് നേടിയത് 6 മത്സരങ്ങളിൽ നിന്ന് 1 സെഞ്ച്വറിയും 2 ഫിഫ്റ്റിയും ഉൾപ്പെടെ 338 റൺസാണ്. 25 ഫോറും 24 സിക്‌സും അടിച്ചു. ആവറേജ് 112.66ഉം സ്‌ട്രൈക്ക് റേറ്റ് 193.14ഉം
282 ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി വിരാട് കൊഹ്‌ലി.
ഒരു സീസണിൽ പവർ പ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ്‌നേടുന്ന താരമായി ഗുജറാത്തിന്റെ പേസർ കഗിസോ റബാഡ. ഇന്നലത്തെ മത്സരത്തോടെ ഈ സീസണിൽ 18 വിക്കറ്റുകളാണ് പവർപ്ലേയിൽ റബാഡയുടെ സമ്പാദ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
