നെതർലൻഡ്‌സ് പരിശീലക സ്ഥാനം രാജിവെച്ച് റൊണാൾഡ് കൂമാൻ

JULY 1, 2026, 5:09 AM

ഫിഫ ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ട് തോൽവിക്ക് പിന്നാലെ നെതർലൻഡ്‌സ് ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ച് ഇതിഹാസ താരം റൊണാൾഡ് കൂമാൻ.

ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് നെതർലൻഡ്‌സ് പ്രീ-ക്വാർട്ടർ കാണാതെ റൗണ്ട് ഓഫ് 32 ഘട്ടത്തിൽ പുറത്താകുന്നത്. ടീമിന്റെ ഈ ചരിത്ര പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ഡച്ച് ടീമിലെ തന്റെ രണ്ടാം പരിശീലക ദൗത്യം അവസാനിപ്പിക്കുന്നതായി 63-കാരനായ കൂമാൻ പ്രഖ്യാപിച്ചത്.

താൻ ഇനി ഫുട്ബോൾ പരിശീലന രംഗത്തേക്ക് തിരികെ വന്നേക്കില്ലെന്ന സൂചനയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിൽ അദ്ദേഹം നൽകിയിട്ടുണ്ട്.  മെക്സിക്കോയിലെ മോണ്ടെറെയിൽ നടന്ന ആവേശകരമായ മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

vachakam
vachakam
vachakam

ഷൂട്ടൗട്ടിൽ ഡച്ച് താരങ്ങളായ ജസ്റ്റിൻ ക്ലൂവർട്ട്, ക്വിന്റൻ ടിംബർ, ക്രിസെൻസിയോ സമ്മർവില്ലെ എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട് മൊറോക്കോ ഗോൾകീപ്പർ ബോണോ ഹീറോയായതോടെ നെതർലൻഡ്‌സ് 3-2 ന് തോൽവി വഴങ്ങി. മത്സരത്തിന് പിന്നാലെ പെനാൽറ്റി പാഴാക്കിയ മൂന്ന് യുവതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ അധിക്ഷേപങ്ങൾ ഉയർന്നതായും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡച്ച് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. 

തന്റെ കരിയറിനെക്കുറിച്ച് അഭിമാനമുണ്ടെന്നും എന്നാൽ ലോകകപ്പിൽ ചരിത്രം കുറിക്കണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയാത്തതിൽ തനിക്കാണ് ഏറ്റവും കൂടുതൽ നിരാശയെന്നും കൂമാൻ കുറിപ്പിൽ പറഞ്ഞു. ഫുട്ബോളിനേക്കാൾ പ്രാധാന്യമുള്ള മറ്റ് ചില കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് കഴിഞ്ഞ കുറച്ചുകാലമായി താൻ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam