റിഷഭ് പന്ത് കുറിച്ചത് അപൂർവ റെക്കോർഡ്

JULY 25, 2025, 3:41 AM

കാലിലെ പരിക്ക് വകവെക്കാതെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ക്രീസിലെത്തി അർധസെഞ്ചുറി നേടിയ ഇന്ത്യയുടെ റിഷഭ് പന്ത് കുറിച്ചത് അപൂർവ റെക്കോർഡ്. ടെസ്റ്റ് പരമ്പരകളുടെ ചരിത്രത്തിൽ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസടിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററെന്ന റെക്കോർഡാണ് നാലാം ടെസ്റ്റിൽ അർധസെഞ്ചുറി പിന്നിട്ടതോടെ റിഷഭ് പന്ത് സ്വന്തമാക്കിയത്.

75 പന്തിൽ 54 റൺസെടുത്ത് പുറത്തായ റിഷഭ് പന്ത് ഈ പരമ്പരയിൽ ഇതുവരെ നാലു മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം 68.42 ശരാശരിയിൽ 479 റൺസാണ് നേടിയത്.

1998ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് 465 റൺസ് നേടിയതിന്റെ റെക്കോർഡാണ് റിഷഭ് പന്ത് ഇന്ന് മറികടന്നത്. പരിക്കുമൂലം അവസാന ടെസ്റ്റിൽ കളിക്കാൻ കഴിയാത്ത റിഷഭ് പന്തിനെ മറികടക്കാൻ മറ്റൊരു ഇംഗ്ലണ്ട് താരത്തിന് ഇത്തവണ അവസരമുണ്ട്. നാലു കളികളിൽ 415 റൺസെടുത്ത് ഇംഗ്ലണ്ട് കീപ്പർ ജാമി സ്മിത്തിന് രണ്ട് ടെസ്റ്റുകളിൽ നിന്ന് 65 റൺസ് കൂടി നേടിയാൽ റിഷഭ് പന്തിനെ മറികടന്ന് റെക്കോർഡ് സ്വന്തമാക്കാനാവും.

vachakam
vachakam
vachakam

ഇതിന് പുറമെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ 50 പ്ലസ് സ്‌കോറുകൾ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും മാഞ്ചസ്റ്ററിൽ അർധസെഞ്ചുറി നേടിയതോടെ റിഷഭ് പന്ത് സ്വന്തമാക്കി. പരമ്പരയിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം അഞ്ച് തവണയാണ് റിഷഭ് പന്ത് 50 പ്ലസ് സ്‌കോർ ചെയ്തത്. ഇംഗ്ലണ്ടിനെതിരെ 1972-73 പരമ്പരയിൽ നാലു തവണ 50 പ്ലസ് സ്‌കോർ നേടിയ ഫറൂഖ് എഞ്ചിനീയർ, 2008ൽ ഓസ്‌ട്രേലിയക്കെതിരെയും 2014ൽ ഇംഗ്ലണ്ടിനെതിരെയും നാലു തവണ വീതം 50 പ്ലസ് സ്‌കോർ നേടിയ എം.എസ്. ധോണിയെയുമാണ് പന്ത് ഇന്നത്തെ അർധസെഞ്ചുറിയോടെ പിന്നിലാക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam