പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെ 15 റൺസിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. നാറ്റ് സിവർ ബ്രന്റിന്റെ സെഞ്ചുറിക്കരുത്തിലാണ് മുംബൈയുടെ ജയം. സ്‌കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ നാല് വിക്കറ്റിന് 199, ആർ.സി.ബി 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 184.
200 റൺസ് വിജയലക്ഷ്യം ചേസ് ചെയ്ത ആർ.സി.ബിക്കായി റിച്ച ഘോഷ് പോരാടി നോക്കിയെങ്കിലും മറ്റ് ബാറ്റർമാരുടെ പിന്തുണ ലഭിച്ചില്ല. സെഞ്ചുറിക്ക് 10 റൺസ് അകലെയാണ് റിച്ച പുറത്തായത്. താരം 50 പന്തിൽ 90 റൺസെടുത്തു. ആർ.സി.ബി നിരയിൽ മറ്റൊരു ബാറ്റർക്കും 30 പോലും കടക്കാനായില്ല.
ഗ്രേസ് ഹാരിസ് ഒമ്പത് പന്തിൽ 15, സ്മൃതി മന്ദാന ഏഴു പന്തിൽ 6, ജോർജിയ വോൾ ആറു പന്തിൽ ഒമ്പത്, ഗൗതമി നായിക്ക് രണ്ട് പന്തിൽ ഒന്ന്, രാധാ യാദവ് രണ്ട് പന്തിൽ പൂജ്യം, നദൈൻ ഡി ക്ലർക്ക് 20 പന്തിൽ 28, അരുന്ധതി റെഡ്ഡി 18 പന്തിൽ 14, സയാലി സത്ഘാരെ ഗോൾഡൻ ഡക്ക്, ശ്രേയങ്ക പാട്ടിൽഅഞ്ച് പന്തിൽ 12 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ആർ.സി.ബി ബാറ്റർമാരുടെ പ്രകടനം.
മൂന്ന് വിക്കറ്റെടുത്ത ഹെയ്‌ലി മാത്യൂസും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശബ്‌നിം ഇസ്മയിലും, അമേലിയ കെറും, ഒരു വിക്കറ്റ് സ്വന്തമാക്കിയ അമൻജോത് കൗറും മുംബൈയ്ക്കായി ബൗളിങിൽ തിളങ്ങി. പുറത്താകാതെ 57 പന്തിൽ 100 റൺസെടുത്ത നാറ്റ് സിവർ ബ്രന്റിന്റെയും, 39 പന്തിൽ 56 റൺസെടുത്ത ഹെയ്‌ലി മാത്യൂസിന്റെയും മികവിലാണ് ആദ്യം ബാറ്റു ചെയ്ത മുംബൈ മികച്ച സ്‌കോർ സ്വന്തമാക്കിയത്.
ഓപ്പണറായി കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്നതിൽ മലയാളി താരം സജന സജീവൻ ഒരിക്കൽ കൂടി പരാജയപ്പെട്ടു. ഏഴ് പന്തിൽ ഏഴ് റൺസെടുക്കാനെ സജനയ്ക്ക് സാധിച്ചുള്ളൂ. ഹർമൻപ്രീത് കൗർ 12 പന്തിൽ 20 റൺസെടുത്തു. അമൻജോത് കൗർ നാല് റൺസെടുത്ത് മടങ്ങി. ഒരു റൺസുമായി അമേലിയ കെർ പുറത്താകാതെ നിന്നു. ആർ.സി.ബി ബൗളർമാരിൽ ലോറൻ ബെൽ രണ്ട് വിക്കറ്റും, നദൈൻ ഡി ക്ലർക്കും, ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
