'എംബാപ്പെ പുറത്തേക്ക്'; റയൽ മാഡ്രിഡിൽ പോര് മുറുകുന്നു, താരത്തിനെതിരെ 2.6 കോടി ആരാധകരുടെ ഒപ്പുശേഖരണം

MAY 7, 2026, 3:49 AM

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും റയൽ മാഡ്രിഡ് ആരാധകരും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഈ സീസണിൽ 41 ഗോളുകൾ നേടി മികച്ച ഫോമിലാണെങ്കിലും, എംബാപ്പെയെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.

'എംബാപ്പെ ഔട്ട്' (Mbappe Out) എന്ന പേരിൽ ആരംഭിച്ച ഓൺലൈൻ പെറ്റീഷനിൽ ഇതിനോടകം 2.6 കോടിയിലധികം (26,560,910) ആരാധകർ ഒപ്പിട്ടതായാണ് റിപ്പോർട്ടുകൾ. ക്ലബ്ബിന്റെ ഭാവിക്ക് എംബാപ്പെയുടെ സാന്നിധ്യം ഗുണകരമല്ലെന്നും മാറ്റം അനിവാര്യമാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.

എംബാപ്പെ ടീമിലെത്തിയതോടെ റയൽ മാഡ്രിഡിന്റെ കളിശൈലിയിലെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്നാണ് പ്രധാന വിമർശനം. എംബാപ്പെ ഇല്ലാതിരുന്ന സമയത്ത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള വിജയം ഉൾപ്പെടെയുള്ള മികച്ച പ്രകടനങ്ങൾ ആരാധകർ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

ഇതിനുപുറമെ, ഡ്രസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങളും പരിശീലക സംഘവുമായുള്ള തർക്കങ്ങളും വാർത്തയായതോടെ താരത്തിനെതിരെ വലിയ ജനവികാരം രൂപപ്പെട്ടു. എംബാപ്പെ സഹതാരങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നുവെന്നും അമിതമായ സ്വാർത്ഥത കാട്ടുന്നുവെന്നുമാണ് ക്ലബ്ബിനുള്ളിൽ നിന്നുള്ള പരാതികൾ. റയൽ മാഡ്രിഡ് മാനേജ്‌മെന്റ് ഈ വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam