റാഫേല്‍ നദാല്‍ തിരിച്ചെത്തി

APRIL 18, 2024, 5:46 AM

ബാഴ്സലോണ: പരിക്കിനെത്തുടർന്ന് ടെന്നീസ് കോർട്ടില്‍നിന്ന് ഏറെനാളായി വിട്ടുനിന്ന സ്പാനിഷ് സൂപ്പർ താരം റാഫേല്‍ നദാല്‍ തിരിച്ചെത്തി.

ബാഴ്സലോണ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ആദ്യറൗണ്ടില്‍ നദാല്‍ 6-2, 6-3ന് ഇറ്റലിയുടെ ഫ്ളാവിയോ കോബോളിയെ കീഴടക്കി. 

ഒരു മണിക്കൂർ 25 മിനിറ്റില്‍ മത്സരം അവസാനിച്ചു.  2022 ഫ്രഞ്ച് ഓപ്പണിന് ശേഷം പരിക്കിന്റെ പിടിയിലായിരുന്ന നദാൽ ഈ വർഷമാദ്യം ഓസ്ട്രേലിയൻ ഓപ്പണിലൂടെ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും വീണ്ടും പരിക്കേറ്റത് തിരിച്ചടിയായിരുന്നു.

vachakam
vachakam
vachakam

 14 തവണ ജേതാവായിട്ടുള്ള ഫ്രഞ്ച് ഓപ്പണിലൂടെ ഗ്രാൻസ്ളാം ടൂർണമെന്റുകളിലേക്ക് തിരിച്ചുവരാനാണ് 37കാരനായ നദാൽ ശ്രമിക്കുന്നത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam