ഹൈദരാബാദ്: ഐ.പി.എല്ലിൽ ഇന്നലെ പഞ്ചാബ് കിംഗ്‌സിനെ തോൽവിയിലേക്കും രണ്ടാം സ്ഥാനത്തേക്കും തള്ളിയിട്ട് സൺറൈസേഴ്‌സ് ഹൈദരാബാദിന് 33 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു.
മറുപടിക്കിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 202 റൺസേ നേടാനായുള്ളൂ.
സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന കൂപ്പർ കോണോലി (പുറത്താകാതെ 59 പന്തിൽ 107) പൊരുതി നോക്കിയെങ്കിലും മറ്റുള്ളവർ നിരാശപ്പെടുത്തി.
സൂര്യാൻഷ് ഷെഡഗെ (17 പന്തിൽ 25), മാർകസ് സ്റ്റോയിനിസ് (14 പന്തിൽ 28) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ടീം സ്‌കോർ 4ൽ എത്തിയപ്പോഴേ ഓപ്പണർമാരായ ഇംപാക്ട് പ്ലെയർ പ്രിയാൻഷ് ആര്യയും (1), പ്രഭ് സിമ്രാനും (3) ഡഗൗട്ടിൽ തിരിച്ചെത്തി.
പ്രിയാൻഷിന്റെയും സൂര്യാൻഷിന്റെയും വിക്കറ്റുകൾ നേടുകയും പ്രഭ്‌സിമ്രാന്റെയും പഞ്ചാബ് ക്യാപ്ടൻ ശ്രേയസ് അയ്യരുടേയും (5) ക്യാച്ചുകൾ കൈയിൽ ഒതുക്കുകയും ചെയ്ത ഹൈദരാബാദ് ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് കളിയിലെ താരം.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ബാറ്റിംഗിനിറങ്ങിയവരെല്ലാം അടിച്ചു തകർത്തു. ഹെന്റിച്ച് ക്ലാസ്സൻ (43 പന്തിൽ 69), ഇഷാൻ കിഷൻ (32 പന്തിൽ 55) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. ട്രാവിസ് ഹെഡ് (19 പന്തിൽ 38), അഭിഷേക് ശർമ്മ (13 പന്തിൽ 35), നിതീഷ് റെഡ്ഡി (പുറത്താകാതെ 13 പന്തിൽ 29) എന്നിവരും തിളങ്ങി, പഞ്ചാബ് താരങ്ങൾ കൈവിട്ട് ക്യാച്ചുകൾ ഹൈദരാബാദ് ഇന്നിംഗ്‌സിന് മുതൽക്കൂട്ടായി.
അർഷ്ദീപ് സിംഗും, യൂസ്‌വേന്ദ്ര ചഹലും, വൈശാഖ് വിജയകുമാറും, ലോക്കി ഫൈർഗൂസനും പഞ്ചാബിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
