പിന്നെയും തോറ്റു പഞ്ചാബ് കിംഗ്‌സ്

MAY 3, 2026, 1:42 PM

അഹമ്മദാബാദ് : പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സിന്  ഈ സീസണിലെ തുടർച്ചയായ രണ്ടാം തോൽവി. ഇന്നലെ അവസാന ഓവർ വരെ ആവേശംനീണ്ട മത്സരത്തിൽ നാലുവിക്കറ്റിന് ഗുജറാത്ത് ടൈറ്റാൻസാണ് പഞ്ചാബ് കിംഗ്‌സിനെ കീഴടക്കിയത്.

ഇന്നലെ അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് ഒരു പന്തും നാലുവിക്കറ്റുകളും ശേഷിക്കേ വാഷിംഗ്ടൺ സുന്ദറിന്റെ സിക്‌സിലൂടെ വിജയം കാണുകയായിരുന്നു.

47 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായിരുന്ന പഞ്ചാബിനെ സുയാംശ് ഹെഗഡേയുടെ(57) അർദ്ധസെഞ്ച്വറിയും മാർക്കസ് സ്റ്റോയ്‌നിസിന്റെയും (40), മാർക്കോ യാൻസെന്റേയും (20 ) പിന്തുണയുമാണ് ഈ സകോറിലെത്തിച്ചത്.

vachakam
vachakam
vachakam

ആദ്യ ഓവറിലെ രണ്ടാം പന്തിൽ പ്രിയാംശ് ആര്യയേയും(2) മൂന്നാം പന്തിൽ കൂപ്പർ കൊനോലിയേയും (0) പുറത്താക്കിയ മുഹമ്മദ് സിറാജ് സ്വപ്നതുല്യതുടക്കമാണ് ഗുജറാത്തിന് നൽകിയത്. തുടർന്ന് റബാദ പ്രഭ്‌സിമ്രാൻ സിംഗിനെയും (15) ഹോൾഡർ നെഹാൽ വധേരയേയും (0), ശ്രേയസ് അയ്യരെയും (19) പുറത്താക്കിയതോടെയാണ് പഞ്ചാബ് 47/5 എന്ന നിലയിലായത്.

ഹോൾഡർ നാലുവിക്കറ്റുകളും സിറാജ്, റബാദ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി. റാഷിദ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ഗുജറാത്തിനായി ഓപ്പണർ സായ് സുദർശൻ (57) ഒരറ്റത്തുനിന്ന് പൊരുതിയതാണ് ചേസിംഗ് മുന്നോട്ടുകൊണ്ടുപോയത്. ശുഭ്മാൻ ഗിൽ (5) തുടക്കത്തിലേ മടങ്ങിയെങ്കിലും ജോസ് ബട്ട്‌ലർ(26), നിഷാന്ത് സിന്ധു (15), വാഷിംഗ്ടൺ സുന്ദർ (40 നോട്ടൗട്ട്) എന്നിവർ നടത്തിയ പോരാട്ടത്തിലൂടെ മത്സരം ഗുജറാത്തിന്റെ കയ്യിലെത്തി.

vachakam
vachakam
vachakam

സീസണിലെ ഒൻപത് മത്സരങ്ങളിൽ 13 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10 മത്സരങ്ങളിൽ 12 പോയിന്റുമായി ഗുജറാത്ത് അഞ്ചാം സ്ഥാനത്തുണ്ട്.

നാളത്തെ മത്സരം - മുംബയ് Vs ലക്‌നൗ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam