ജയിച്ചിട്ടും പാകിസ്ഥാൻ ഔട്ട്, ന്യൂസിലൻഡ് ടി20 ലോകകപ്പ് സെമിഫൈനലിൽ

FEBRUARY 28, 2026, 10:35 PM

പല്ലെക്കിലെ: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഗ്രൂപ്പ് 2ൽ ഇന്നലെ ശ്രീലങ്കയെ 5 റൺസിന് കീഴടക്കിയെങ്കിലും പാകിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായി. പാകിസ്ഥാനും ന്യൂസിലാൻഡിനും മൂന്ന് പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ ന്യൂസിലാൻഡ് ഗ്രൂപ്പിലെ രണ്ടാമൻമാരായി സെമി ഉറപ്പിച്ചു.

നിർണായക പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ സഹിസഹിബ്സദ ഫർഹാന്റെ സെഞ്ച്വറിയുടേയും ഫഖർ സമാന്റെ അർദ്ധ സെഞ്ച്വറിയുടേയും മികവിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു.

ന്യൂസിലാൻഡിനെ മറികടന്ന് നെറ്റ് റൺറേറ്റിൽ മുന്നിലെത്താൻ പാകിസ്ഥാൻ ശ്രീലങ്കയെ 147 റൺസിനുള്ളിൽ പുറത്താക്കണമായിരുന്നു. എന്നാ പൊരുതിയ ശ്രീലങ്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു.

vachakam
vachakam
vachakam

ടൂർണമെന്റിലെ രണ്ടാം സെഞ്ച്വറി തികച്ച സഹിബ്സദ ഫർഹാന്റെയും (60 പന്തിൽ 100, 9 ഫോർ 5 സിക്‌സ്) ഫഖർ സമാന്റെയും (42 പന്തിൽ 84) ഓപ്പണിംഗ് വിക്കറ്ര് കൂട്ടുകെട്ടിന്റെ പിൻബലത്തിലാണ് പാകിസ്ഥാൻ 200 കടന്നത്.ഇരുവരും ഒന്നാം വിക്കറ്റിൽ 15.5 ഓവറിൽ 176 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ടുണ്ടാക്കി. ട്വന്റി20 ലോകകപ്പിൽ ഏത് വിക്കറ്റിലേയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്.

ഫഖർ സമാനെ പുറത്താക്കി ദുഷ്മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് പാകിസ്ഥാന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. അവസാന രണ്ടോവറിൽ അവർക്ക് 5 വിക്കറ്റുകൾ നഷ്ടമായി. ശ്രീലങ്കയ്ക്കായി ദിൽഷൻ മധുഷനാക മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ അവസാന ഓവറിൽ 3 സിക്‌സും ഒരു ഫോറും അടിച്ച് ആതിഥേയരെ വിജയത്തിനടുത്തെത്തിച്ച ക്യാപ്ടൻ ഡസുൻ ഷനാക (പുറത്താകാതെ 31 പന്തിൽ 76), പവൻ രത്‌നായകെ (37 പന്തിൽ 58) എന്നിവർ തിളങ്ങി. പാകിസ്ഥാനായി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam