മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടേയും ശിഖർ ധവാന്റേയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.
ഓൺലൈൻ വാതുവെപ്പ് കേസിലാണ് ഇരുവരുടേയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. റെയ്‌നയുടെ പേരിലുള്ള 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തും ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്.
വാതുവെപ്പ് ആപ്പായ വൺ എക്‌സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി. നിയമവിരുദ്ധ വാതുവെപ്പ് കമ്പനികളുമായി റെയ്‌നയും ധവാനും കരാറുകളിൽ ഏർപ്പെട്ടിരുന്നതായി ഇഡി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇഡി നടപടി.
വൺ എക്‌സ് ബെറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവർ വിദേശ സ്ഥാപനങ്ങളുമായി എൻഡോഴ്‌സ്‌മെന്റ് കരാറുകളിൽ ഏർപ്പെട്ടു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. അനധികൃത വാതുവെപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണത്തിന്റെ ഉറവിടം മറച്ചുവെക്കുന്നതിനായി വിദേശ ഇടനിലക്കാർ വഴിയാണ് ഈ പണമിടപാടുകൾ നടത്തിയതെന്നും ഇഡി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
