കൊല്ലം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ സംഘം കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. പരാതിക്കാരിയുടെ മൊഴി ഓൺലൈൻ മാർഗത്തിലൂടെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ അപേക്ഷ.
അതേസമയം, പരാതിക്കാരിയുമായി ഉണ്ടായത് പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ ഭാഗത്ത് നിന്ന് കൂടുതൽ രേഖകൾ അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ലൈംഗികബന്ധത്തിന് പരാതിക്കാരി സമ്മതം നൽകിയതായി സൂചിപ്പിക്കുന്ന ശബ്ദരേഖയാണെന്ന് ആണ് അഭിഭാഷകർ വാദിച്ചത്.
എന്നാൽ, ഒരിക്കൽ സമ്മതം നൽകിയാലും പിന്നീട് അത് പിൻവലിച്ച ശേഷമുള്ള ബന്ധം പീഡനമായി കണക്കാക്കപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയെ അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ ശേഖരിച്ച ചില സ്റ്റേറ്റ്‌മെന്റുകളും പൊലീസ് കോടതിയിൽ ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
